September 29, 2026

പശുവിനെ വെട്ടിക്കൊന്ന സംഭവത്തിൽ കുറ്റവാളികളെ ഉടൻ പിടികൂടണം: ബി.ജെ.പി

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : തരുവണക്കടുത്ത് പാലയണയിൽ പട്ടാപ്പകൽ പശുവിനെ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് ബി.ജെ.പി മാനന്തവാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. സമീപ പ്രദേശങ്ങളിൽ ഇതിന് മുൻപും ഇത്തരത്തിൽ നായകളെ വെട്ടി പരിക്കേൽപ്പിക്കുകയും കൊല്ലുകയും ചെയ്തിരുന്നു. അതിലെ പ്രതികളെയും ഇത് വരെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇത്തരത്തിലുള്ള കേസുകളിലെ പ്രതികളെ കണ്ടെത്താത് കുറ്റകൃത്യ ങ്ങൾ ആവർത്തിക്കാൻ ഇടവരുത്തുന്നുണ്ട്. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പങ്ക് ഇത്തരം പ്രവർത്തനങ്ങൾക്ക് പുറകിലുണ്ടോ എന്ന കാര്യവും സമഗ്രാന്വേഷണം നടത്തണമെന്ന് ബി.ജെ.പി മാനന്തവാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കണ്ണൻ കണിയാരം, വിജയൻ കൂവണ, ജിതിൻ ഭാനു എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *