May 20, 2024

വാളാട് ആന്റിജൻ പരിശോധന ഇന്നും തുടരുന്നു. :ഇതുവരെ രോഗമുക്തി നേടിയത് ഒരാൾ മാത്രം

0
Img 20200802 Wa0204.jpg
മാനന്തവാടി. :വയനാട് ജില്ലയിൽ കോവിഡ്  വലിയ ക്ലസ്റ്റർ ആയ വാളാട് പ്രദേശത്ത് ഒരാൾക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി  നേടിയത് . ആന്റിജൻ പരിശോധന കൂടാതെ ആർ.ടി.പി.സി.ആർ പരിശോധനയും വാളാട് പ്രദേശത്ത് നടന്നു വരുന്നുണ്ട്. വാളാട് ടൗണുമായി ബന്ധപ്പെട്ട് കിടക്കുന്ന വാളമടക്കിൽ, കോളിച്ചാൽ, കരിക്കാറ്റിൽ, അമ്പലക്കുന്ന്, എടത്തന എന്നീ പട്ടികവർഗ കോളനികളിലും സ്രവ പരിശോധന ഇതിനകം നടത്തിയിട്ടുണ്ട്. ഈ കോളനികളിലെ മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവിടങ്ങളിൽ പരിശോധന നടത്തിയത്. എടത്തനയിൽ യുവാവ് ഞായറാഴ്ച പുലർച്ചെ കുഴഞ്ഞു വീണു മരിച്ചിരുന്നു. വാളാട് കോവിഡ് ക്ലസ്റ്റർ പ്രദേശം ആയതിനാൽ കോവിഡ് ബാധയാണോ മരണകാരണമെന്ന സംശയം നിലനിന്നിരുന്നു. എന്നാൽ ട്രൂനാറ്റ് പരിശോധനയിൽ നെഗറ്റീവായിരുന്നത് ആശ്വാസം നൽകി.ആദ്യ ദിവസങ്ങളിൽ വാളാട് പ്രദേശത്ത് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ എണ്ണം കുറഞ്ഞത് ആരോഗ്യ വകുപ്പിനും നാട്ടുകാർക്കും ചെറിയ ആശ്വാസത്തിന് വക നൽകിയിട്ടുണ്ട്. സ്രവ പരിശോധനകൾ വിവിധയിടങ്ങളിലായി ഇന്നും  തുടരുന്നുണ്ട്  . 
  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *