April 20, 2024

കോവിഡ് ബാധിച്ച് ചികിൽസയിലിരിക്കെ മരിച്ച മൊയ്തുവിന്റെ മരണം സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി.

0
Img 20200811 Wa0289.jpg
മാനന്തവാടി..: 
കോവിഡ് ബാധിച്ച് ചികിൽസയിലിരിക്കെ മരിച്ച  മൊയ്തുവിന്റെ മരണം സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി.
മൊയ്തുവിന്റെ  മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കെല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
എറമ്പില്‍ മൊയ്തു, കാരക്കാമല എന്നവരുടെ മരണം സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍
59 കാരനായ മൊയ്തു എന്നയാള്‍ ഗുരുതരമായ വിളര്‍ച്ചയും ഹൃദയ സംബന്ധമായ അസുഖങ്ങളും കാരണം ഓഗസറ്റ് 1 മുതല്‍ 7 വരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായിരുന്നു.  മെഡിക്കല്‍ കോളേജിലെ പരിശോധനയില്‍ കരള്‍ രോഗം, കിഡ്നി രോഗം, പ്രമേഹം ഹൈപ്പോ തൈറോയിഡിസം, തുടങ്ങിയ രോഗങ്ങളും                             കണ്ടെത്തുകയുണ്ടായി.  അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്തതില്‍ നിന്ന് കരളില്‍                     കാന്‍സറിനുള്ള സാധ്യതകളും കാണുകയുണ്ടായി.  
മെഡിക്കല്‍ കോളേജില്‍ നിന്ന് തിരിച്ചെത്തിയ ശേഷം പൊരുന്നന്നൂര്‍ സി.എച്ച്.സിയില്‍ വെച്ച് നടത്തിയ ആന്റിജന്‍ ടെസ്റ്റ് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് 8-ാം തീയ്യതി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 10-ാം തീയ്യതി രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുകയും അബോധാവസ്ഥയിലാവുകയും ചെയ്തതിനാല്‍                       ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെ ആരോഗ്യനില  മോശമാവുകയും ഫിസിഷ്യനും, പള്‍മണോളജിസ്റ്റും പരിശോധിച്ച് ആവശ്യമായ പരിചരണം നല്‍കുകയും ചെയ്തു.  
11 ന് രാവിലെ 8.30ന് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും ഡോക്ടര്‍മാര്‍ ജീവന്‍രക്ഷാ മാര്‍ഗ്ഗങ്ങള്‍ നടത്തിയെങ്കിലും 8.45ന് മരണത്തിന് കീഴടങ്ങുകയും ചെയ്തു.  
(ഒപ്പ്)
*ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)*
*വയനാട്*
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *