September 29, 2026

ചികിൽസ ഫലിച്ചില്ല :യുവാവ് വൈദ്യര്‍ക്കെതിരെ പോലീസിൽ പരാതി നല്‍കി

0
IMG-20200812-WA0018.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം: വൈദ്യര്‍ക്കെതിരെ പരാതി നല്‍കി. കാട്ടിക്കുളത്ത് പ്രവര്‍ത്തിക്കുന്ന ധന്വന്തരി വൈദ്യശാലക്കും വൈദ്യര്‍ രഞ്ജിത്തിനുമെതിരെയാണ്  കേണിച്ചിറ സ്വദേശിയായ  യുവാവ് വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. . കഴിഞ്ഞ  മാസം യുവാവ് വൈദ്യശാലയില്‍ ചികിത്സക്കെത്തുകയും ഒരാഴ്ച്ചക്ക് ശേഷം ഇയാളെ തിരിച്ചയുക്കുകയും ചെയ്തു. എന്നാല്‍ അസുഖം മൂര്‍ഛിക്കുകയാണ് ഉണ്ടായത്. കാരണം എന്തെന്നറിയാന്‍ മറ്റൊരു വിദഗ്ധ ഡോക്ടറെ സമീപിച്ചപ്പോഴാണ് ചെയ്ത ചികിത്സ വ്യാജമാണെന്ന് മനസിലായത്. പിന്നീട് സമീപ പ്രദേശത്ത് നടത്തിയ     അന്വേഷണത്തിലാണ് മുന്‍പും വൈദ്യര്‍ക്കെതിരെ ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും വൈദ്യര്‍ വേണ്ടത്ര രേഖകളോ അറിവോ ഇല്ലാതെയാണ് രോഗികളെ ചികിത്സിക്കുന്നത് എന്ന ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്.  ഇതിനെ തുടര്‍ന്നാണ് യുവാവ് വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *