May 3, 2024

വടിവാളുമായി ക്വട്ടേഷന്‍ സംഘം പിടിയില്‍; അറസ്റ്റിലായത് നിരവധി കേസുകളിലെ പ്രതികൾ

0
Img 20200814 141110.jpg
മാനന്തവാടി: 
 
  വടിവാളുമായി കാറില്‍ സഞ്ചരിക്കുന്നതിനിടെ നാലംഗ ക്വട്ടേഷന്‍ സംഘം തൊണ്ടര്‍നാട് പോലീസിന്റെ വലയിലായി. ഇന്നലെ രാത്രിയോടെ കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്ന തൊണ്ടര്‍നാട് എസ്.ഐ എ.യു ജയപ്രകാശും സംഘവുമാണ് സംഘത്തെ പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ  പേരാമ്പ്ര പരപ്പില്‍ വീട് പ്രസൂണ്‍ (29),  പേരാമ്പ്ര  ചങ്ങരോത്ത് കുന്നോത്ത് വീട്ടില്‍ അരുണ്‍ (28),  കുറ്റിയാടി പാലേരി തെക്കേ ചാലില്‍ വീട്ടില്‍ സംഗീത് (28),  പേരാമ്പ്ര ഒതയോത്ത് മീത്തല്‍ വീട്ടില്‍ അഖില്‍ ആര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.പ്രതികള്‍ക്കെതിരെ പേരാമ്പ്ര, കൊയിലാണ്ടി സ്‌റ്റേഷനുകളില്‍ വധശ്രമം, കവര്‍ച്ച തുടങ്ങി നിരവധി കേസുകളുണ്ട്. സംഘത്തെ പറ്റി വിശദമായി അന്വേഷിച്ച് വരുന്നതായി പോലീസ് പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *