September 28, 2026

മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ ഉണ്ടായ പൊലീസ് നടപടിയിൽ മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ പള്ളി പ്രതിഷേധിച്ചു

0
IMG-20200817-WA0476.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്രതിഷേധ സംഗമം നടത്തി മാനന്തവാടി: പരിശുദ്ധ യാക്കോബായ  സഭയുടെ അതിപുരാതന ദൈവാലയങ്ങളിൽ ഒന്നായ മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ ഉണ്ടായ പൊലീസ് നടപടിയിൽ മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ പള്ളി പ്രതിഷേധിച്ചു. കളക്ടറുടെ നിർദ്ദേശ പ്രകാരം ദൈവാലയത്തിൽ ഉണ്ടായിരുന്ന വിശ്വാസികളേയും, മലബാർ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മോർ പോളിക്കോർപ്പസ് തിരുമേനിയേയും മറ്റ് മെത്രാപ്പോലീത്താമാരേയും അതിക്രൂരമായി മർദ്ദിക്കുകയും അറസ്റ്റ് ചെയ്തു നീക്കിയതും പ്രതിഷേധാർഹമാണ്. പ്രതിഷേധയോഗം ഫാ. ജോർജ് നെടുന്തള്ളിൽ ഉദ്ഘാടനം ചെയ്തു. സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ദൈവാലയം പോലീസ് ഏറ്റെടുത്തത്തിൽ മാനന്തവാടി സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി ഇവക ഭരണ   സമിതി പ്രതിഷേധിച്ചു. ഓൺലൈൻ യോഗത്തിൽ വികാരി
ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ,
ഫാ. എൽദോ മനയത്ത്
, തോമസ് പൊട്ടനാനിക്കൽ, 
വി.സി. ജോസ്എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *