May 16, 2024

പ്രളയബാധിത കാപ്പിത്തോട്ടങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ

0


ആഗസ്ത് ആദ്യവാരം  തുടർച്ചയായി ലഭിച്ച കനത്ത മഴ  താഴ്ന്ന പ്രദേശങ്ങളിലെ കാപ്പിത്തോട്ടങ്ങളെ പൂർണമായോ ഭാഗികമായോ ദോഷകരമായി ബാധിച്ചിട്ടുണ്ട്. 

ഇത് ശ്രദ്ധിക്കാതിരുന്നാൽ ചെടികളിലെ സ്ട്രെസ്സ് ഹോർമോൺ കൂടുന്നതിനും അതുവഴി അസാധാരണമായ ഇല കൊഴിച്ചിൽ, കായ്  പൊഴിച്ചിൽ,  വേരു ചീയൽ എന്നിവയ്ക്കും ആത്യന്തികമായി ചെടിയുടെ നാശത്തിലേക്കും വഴി തെളിക്കും. 

ആയതിനാൽ കാപ്പി കർഷകർ താഴെ പറയും പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണെന്നു കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ (വിജ്ഞാന വ്യാപന വിഭാഗം, കൽപ്പറ്റ)   അറിയിക്കുന്നു. 

  1. കാപ്പിച്ചെടിയുടെ ചുവട്ടിൽ അടിഞ്ഞുകൂടിയ ചപ്പുചവറുകൾ നീക്കം ചെയ്ത് വരികളുടെ മദ്ധ്യഭാഗത്തേക്ക് മാറ്റിയിടുക.
  2. വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം യഥാവിധി ഒരുക്കുക.
  3. ചെടികളിലെ വായുസഞ്ചാരം ഉറപ്പു വരുത്തുന്നതിനായ അരയടി തുറക്കലും കമ്പ ചികറുകൾ  നീക്കം ചെയ്യുകയും  ചെയ്യേണ്ടതാണ്. 
  4.  ചെടികൾ ചെരിഞ്ഞ് വീണിട്ടുണ്ടെങ്കിൽ ആവശ്യമായ താങ്ങ് നൽകി ഉയർത്തി നിർത്തുക.
  5.  തുടർന്ന്  ഒരാഴ്ചക്ക് ശേഷം ഒരേക്കറിന് ഒരു ചാക്ക് എന്ന കണക്കിൽ യൂറിയ ചേർത്ത് കൊടുക്കുക.
  6.  അഴുകൽ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ 200 gm കാർബൺഡാസിം 50WP (carbendazim), 50 gm പ്ലാനോഫിക്സ്, 100 മില്ലി വെറ്റിംഗ് ഏജൻ്റ് എന്നിവ 200 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിച്ച് കൊടുക്കേണ്ടതാണ്.  മാത്രമല്ല അഴുകൽ ബാധിച്ച ശിഖരങ്ങളും ഇലകളും കായകളും തോട്ടത്തിൽ നിന്ന് നീക്കം ചെയ്യേണ്ടതുമാണ്.
  7. ഇങ്ങനെ ചെയ്തിട്ടും അഴുകൽ തുടരുകയാണെങ്കിൽ ഫോളികർ അല്ലെങ്കിൽ ടിൽട്ട് 200 മില്ലി 200 ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചു കൊടുക്കേണ്ടതാണ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *