August 14, 2026

കോവിഡ് പ്രതിസന്ധി: തിരിച്ചടിയായി പൂ വിപണി

0
IMG-20200824-WA0217.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
കാടും മേടും മലയും താണ്ടി വയൽ വരമ്പുകളിൽ നടന്ന് ഓണപ്പൂക്കൾ ശേഖരിച്ച കാലം ഉണ്ടായിരുന്നെങ്കിലും പൂക്കളത്തിന് ഭംഗി കൂട്ടാൻ അതിർത്തിയിൽ എത്തുന്ന പൂക്കളും വേണമായിരുന്നു മലയാളികൾക്ക്. എന്നാൽ കൊവിഡ് രോഗ വ്യാപനം തടയുന്നതിന് ഇത്തവണ അന്യസംസ്ഥാനത്ത് നിന്നും പൂക്കൾ കൊണ്ടു വരേണ്ടെന്ന സർക്കാരിൻ്റെ സർക്കാർ തീരുമാനത്തിൽ കൂടുതൽ തിരിച്ചടിയായത് പൂ വ്യാപാരത്തേയാണ്. ഓണക്കാലമായാൽ വയനാട്ടിലേക്ക് കൂടുതൽ പൂക്കൾ എത്തുന്നത് ഗുണ്ടൽപേട്ടയിൽ നിന്നാണ്.  കോവിഡ് വ്യാപനത്തിന് ശേഷം പൂവിപണി നേരത്തെ തളർന്നിരുന്നു.   മുൻ വർഷങ്ങളിൽ 50 ലക്ഷം രൂപയുടെ വ്യാപാരം നടന്നെങ്കിലും ഇത്തവണ അഞ്ച് ലക്ഷം പോലും പോലും തികഞ്ഞില്ലെന്നാണ്  കൽപ്പറ്റ പൂ വ്യാപാരി പറയുന്നത്..
കോവിഡിലും ഓണക്കാലത്തെ പൂ വ്യാപാരമാണ് പലരും മുന്നേ കണ്ടത്. എന്നാൽ സർക്കാരിൻ്റെ തീരുമാനം പൂ വ്യാപാരത്തെ അപ്പാടെ തകിടം മറിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *