August 14, 2026

യുത്ത് കോൺഗ്രസിന്റെ എസ്.പി. ഓഫീസ് മാർച്ചിൽ ലാത്തിചാർജ്: മുൻ എം.എൽ.എ. എൻ.ഡി. അപ്പച്ചൻ ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്.

0
IMG-20200828-WA0217.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
സ്വർണ്ണ കള്ളകടത്ത് കേസിൽ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട്  യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി എസ്.പി. ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ലാത്തി ചാർജ് . ഉദ്ഘാടനം ചെയ്യാനെത്തിയ മുൻ എം.എൽ. എ. എൻ. ഡി. അപ്പച്ചൻ എം.എൽ. എ. അടക്കം നിർവധി പേർക്ക് പരിക്ക്. 
കൽപ്പറ്റയിലെ പ്രസ്സ്  ഫോട്ടോ ഗ്രാഫർ ഹരിദാസിനും പരിക്കേറ്റു. 
രാവിലെ  പത്തരയോടെയാണ് 
 മുപ്പതോളം  യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത് . 200 മീറ്റർ അകലെ വെച്ച് മാർച്ച് പോലീസ് തടഞ്ഞു . തുടർന്ന് നടന്ന സംഘർഷത്തിൽ ലാത്തിചാർജ് തുടങ്ങി. ലാത്തിചാർജിനിടെ നിലത്ത് വീണ എൻ.ഡി. അപ്പച്ചനെ പോലീസ് മർദ്ദിക്കുകയായിരുന്നു. കൈക്കും കാലിനും പരിക്കേറ്റ അദ്ദേഹത്തെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു.
 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച പോലിസുക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി സി സി പ്രസിഡൻ്റ്  ഐ. സി. ബാലകൃഷ്ണൻ എം എൽ എ  കുത്തിയിരിപ്പ് സമരം നടത്തി. 
കുറ്റക്കാരായ പോലിസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന ജില്ലാ പോലീസ്   മേധാവിയുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *