May 19, 2024

കൊറോണയിൽ രാഷ്ട്രീയ വിവാദം:സി.പി.എം പ്രവർത്തകൻ മാതൃകയായെന്നത് നുണയെന്ന് ലീഗ്

0
പടിഞ്ഞാറത്തറ:കൊറോണ ടെസ്റ്റിന് സി പി എം പ്രവർത്തകൻവീട് വിട്ട് നൽകി മാതൃകയായി എന്ന് പ്രദേശങ്ങളിൽ പ്രചരിപ്പിക്കുന്നത് നുണയാണെന്ന് പുതുശേരിക്കടവ് മുസ് ലിം ലീഗ് ശാഖ കമ്മറ്റി കുറ്റപ്പെടുത്തി. 
കഴിഞ്ഞ ദിവസം പുതുശേരിക്കടവിൽ ആൻ്റി ജെൻടെസ്റ്റ് നടത്തിയിരുന്നു. ഇതിന് ആൾ താമസമില്ലാത്ത വീടാണ് ഉപയോഗിച്ചത്. ഇത് ഇയാളുടെ  സഹോദരൻ്റെ വീടാണ്. ഇദ്ദേഹം മറ്റൊരു ഭാഗത്താണ് താമസിക്കുന്നത്. മാത്രമല്ല ടെസ്റ്റ് ചെയ്യുന്നതിന് പുതുശേരിക്കടവ് മദ്രസയുടെ സ്റ്റേജും ആളുകൾക്ക് വിശ്രമിക്കാൻ മദ്രസഹാളും കുടിവെള്ള സൗകര്യമടക്കം നേരത്തെ  ഒരുക്കിയിരുന്നു. ആരോഗ്യ വകുപ്പധികൃതരും ഈ സൗകര്യം തൃപ്തികരമെന്നും ഇവിടെയാണ് ടെസ്റ്റ് നടത്തുകയെന്നും പൊതുജനങ്ങളെ അറിയിച്ചിരുന്നു. എന്നാൽ രാവിലെ ടെസ്റ്റിന് എത്തിയപ്പോഴാണ് ആൾ താമസമില്ലാത്ത വീട്ടിലേക്ക് മാറ്റിയതറിയുന്നത്.. വാർഡ് മെമ്പറുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്. ടെസ്റ്റിന് എത്തിയ പലർക്കും വെയിലത്ത് നിക്കേണ്ടിയും വന്നു. ആദ്യം പറഞ്ഞ സ്ഥലം മാറ്റിയതറിയാതെ പലരും തിരിച്ച് പോവേണ്ട വന്നു. യഥാർത്ഥത്തിൽ മാതൃകയായത് പുതുശേരിക്കടവ് മഹൽ കമ്മിറ്റിയാണന്നും യോഗം പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാതൃകയായന്ന് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയാണ്. യോഗത്തിൽ പ്രസിഡൻ്റ് പി. അബു, സെക്രട്ടറി എം. ഇബ്രാഹിം പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *