April 28, 2026

ഒണ്ടയങ്ങാടി-തൃശിലേരി റോഡിന് 6 കോടി രൂപ അനുവദിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി: .മാനന്തവാടി മണ്ഡലത്തിലെ ഒണ്ടയങ്ങാടി-തൃശിലേരി റോഡിന് 6 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. 2017-18 കേരള ബഡ്ജറ്റില്‍ കിഫ്ബിയില്‍ തുക വകയിരുത്തിയിരുന്നെങ്കിലും ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളാള്‍ കിഫ്ബി മാനദണ്ദങ്ങള്‍ അനുസരിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഒ.ആര്‍ കേളു എം.എല്‍.എ  പ്രദേശവാസികളുടെ യോഗം വിളിച്ച് ചേര്‍ക്കുകയും കിഫ്ബി മാനദണ്ഡപ്രകാരം റോഡ് നിര്‍മ്മിക്കാന്‍ സാധിക്കുകയില്ലെന്ന് യോഗം തീരുമാനിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ നിന്നും തുക അനുവദിക്കുന്നതിന് എംഎല്‍എ നിരന്തരം സര്‍ക്കാരില്‍ നടത്തി വന്ന ഇടപെടലുകളുടെ ഭാഗമായാണ് ഇപ്പോള്‍ 6 കോടി രൂപ അനുവദിച്ചിരിക്കുന്നത്.നിലവിലുള്ള റോഡ് പരമാവധി ഗതാഗതയോഗ്യമാക്കുന്ന തരത്തില്‍ നവീകരിക്കുന്നതിന് ഈ തുക ഉപയോഗിക്കുമെന്ന് ഒ.ആര്‍ കേളു എംഎല്‍എ പറഞ്ഞു.ഇതോടെ മണ്ഡലത്തിലെ ഏകദേശം മുഴുവന്‍ പൊതുമരാമത്ത് റോഡുകള്‍ക്കും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം തുക വകയിരുത്തുന്നതിന് സാധിച്ചതായും എം.എല്‍.എ കൂട്ടിചേര്‍ത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *