April 29, 2026

മുന്നാക്ക സംവരണം; ഭരണഘടനാ വിരുദ്ധം – ഫ്രറ്റേണിറ്റി

0
IMG-20201002-WA0078.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: 'മുന്നാക്ക സംവരണം; ഭരണഘടനാ വിരുദ്ധം, ആശാസ്ത്രീയം, സാമൂഹ്യനീതി നിഷേധം' എന്ന ശീർഷകത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് വയനാട് ജില്ല കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. ഇടതുപക്ഷ സർക്കാരിന്റെ പിന്നാക്ക സമൂഹ വിരുദ്ധനിലപാടുകൾ ചോദ്യം ചെയ്യുക എന്ന ആഹ്വാനത്തിൽ ബത്തേരിയിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പ്രസിഡന്റ്‌ പി. എച്ച്. ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു.
ആദിവാസി ഗോത്ര മഹാസഭയുടെ വിദ്യാർത്ഥി യുവ ജന സംഘടന  ആദിശക്തി സമ്മർ സ്കൂൾ സംസ്ഥാന കോർഡിനേറ്റർ സതി ശ്രീ  ദ്രാവിഡ് സംഗമത്തിന് ഐക്യദാർഢ്യം അറിയിച്ച് സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ഹിഷാം പുലിക്കോടൻ, നഈമ ബത്തേരി, വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷഫീഖ് ടി, സെക്രട്ടറിയേറ്റ് അംഗങ്ങളായ റമീല സി കെ, ഷുഹൈബ് ആർ. വി എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *