March 28, 2024

പുതുസംരഭകരെ നിരുത്സാഹപ്പെടുത്തുന്ന ഉദ്യോഗസ്ഥ പ്രവണത അവസാനിപ്പിക്കണമെന്ന് ആവശ്യം.

0
Img 20201008 Wa0283.jpg
കല്‍പ്പറ്റ: പുതുസംരഭകരെ നിരുത്സാഹപ്പെടുത്തുന്ന ഉദ്യോഗസ്ഥ പ്രവണത അവസാനിപ്പിക്കണമെന്ന് മീനങ്ങാടി സ്വദേശി ബിനീഷ് എ പോള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തന്റെ പുതിയ സംരഭത്തിനായി കെട്ടിടം നിര്‍മിക്കാന്‍ അനുമതിക്കായി 2019 ഒക്‌ടോബറില്‍ അമ്പലവയല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കൃത്യമായ കാരണങ്ങള്‍ ബോധിപ്പിക്കാതെ അപേക്ഷ പഞ്ചായത്ത് സെക്രട്ടറി നിരസിച്ചു. തുടര്‍ന്ന് വീണ്ടും അപേക്ഷ നല്‍കി. ഇൗ അപേക്ഷ ഫയര്‍ ആന്റ് റെസ്‌ക്യൂ ഡിപ്പാര്‍റ്റ്‌മെന്റിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താല്‍ വീണ്ടും തള്ളി. ഇതേതുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസില്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കാന്‍ ചെന്നപ്പോള്‍ ഉദ്യോഗസ്ഥന്‍ രണ്ട് ലക്ഷം രൂപ കോഴ ചോദിച്ചു. ഇതേതുടര്‍ന്ന് വിജിലന്‍സിന് പരാതി നല്‍കി. ഈ സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി ഫയര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ എം.കെ കുര്യനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയും ഇയാള്‍ റിമാന്റിലാവുകയും ചെയ്തിട്ടുണ്ട്. ആയിരം ചതുശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങള്‍ക്കാണ് യഥാര്‍ത്തത്തില്‍ ഫയര്‍ഫോഴ്‌സിന്റെ എന്‍.ഒ.സി ആവശ്യമായി വരുന്നത്. എന്നാല്‍ തന്റെ കെട്ടിടം 450 ചതുരശ്ര മീറ്റര്‍ മാത്രമാണ് വിസ്തീര്‍ണ്ണം. ഇതിന് സ്വയം സാക്ഷ്യപ്പെടുത്തിയ സമ്മതപത്രമാണ് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇത്തരം കാര്യങ്ങളെല്ലാം മറച്ചുവെച്ച് തന്നെ മാസങ്ങളോളം ബുദ്ധിമുട്ടിക്കുകയായിരുന്നു. മാത്രമല്ല കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായതിന് ശേഷം മാത്രം സമര്‍പ്പിക്കേണ്ടതാണ് ഫയര്‍ഫോഴ്‌സിന്റെ ഈ എന്‍.ഒ.സി. ഇതാണ് കെട്ടിടം നിര്‍മിക്കാനുള്ള പ്ലാനുമായി ചെന്ന തന്നോട് വേണമെന്ന് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടത്. ഇത്തരത്തിലുള്ള നിരവധി ദുരനുഭവങ്ങളാണ് തനിക്ക് മനരിടേണ്ടി വന്നത്. 1.5 കോടി രൂപ ബാങ്ക് വായ്പയെടുത്താണ് താന്‍ പുതിയ പ്രൊജക്ടിലേക്കിറങ്ങിയത്. അതിനിടയിലാണ് ഈ കൊവിഡ് കാലത്തും അനാവശ്യ നിബന്ധനകള്‍ ചൂണ്ടിക്കാണിച്ച് ഉദ്യോഗസ്ഥരുടെ ക്രൂരത. ഇതിനെതിരെ നിയമനടപടികള്‍ക്ക് പോകാനുള്ള ഒരുക്കത്തിലാണ് താനെന്നും ബിനീഷ് എ പോള്‍ പറഞ്ഞു. ഇതിനിടയില്‍ ഫയര്‍ഫോഴസ് ഉദ്യോഗസ്ഥന്റെ കോഴ വാങ്ങല്‍ വിജിലന്‍സിനെ കൊണ്ട് പിടിപ്പിച്ച തനിക്കെതിരെ വധഭീഷണിയടക്കം വന്നിട്ടുണ്ടെന്നും ബിനീഷ് എ പോള്‍ ആരോപിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *