April 28, 2024

വയനാട്ടിൽ കോവിഡ് അനുബന്ധ വായ്പ്പകളിൽ 139 കോടി : ജൂൺ 30 വരെയുള്ള ആദ്യപാദത്തിൽ 1099 കോടി വായ്പ്പ നൽകി

0
ജില്ലാ ബാങ്കിംഗ് അവലോകന സമിതി
 
കോവിഡ് അനുബന്ധ വായ്പ്പകളിൽ 139 കോടി
കൽപ്പറ്റ : കോവിഡ് കാലത്ത് ജില്ലയിലെ ചെറുകിട വ്യവസായികൾക് കേന്ദ്ര പദ്ധതിയായ എമർജൻസി ക്രെഡിറ്റ്‌ ലൈൻ ഗ്യാരണ്ടീഡ് സ്കീംലൂടെ 2782 ഗുണഭോക്താകൾക്ക് 74 കോടി വായ്പ്പ നൽകി. കുടുംബശ്രീ യൂണിറ്റുകൾക്കുള്ള മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിയിൽ 75469 പേർക്ക് 65 കോടി രൂപയും വായ്പ്പയായി നൽകി.
പ്രധാനമന്ത്രിയുടെ ജില്ലാ കളക്ടർമാർക്കുള്ള അവാർഡിൽ മുൻഗണന വായ്പ്പയിലൂടെ സമഗ്ര വികസനത്തിനുള്ള അവാർഡിനായി രാജ്യത്തെ നാലു ജില്ലകളുടെ ചുരുക്ക പട്ടികയിൽ ഇടം നേടിയ കളക്ടർ ഡോ അദീല അബ്ദുള്ളയെ യോഗം പ്രത്യേകം അഭിനന്ദിച്ചു.
നടപ്പു സാമ്പത്തിക വർഷത്തിലെ ജൂൺ 30 വരെയുള്ള ആദ്യപാദത്തിൽ 1099 കോടി വായ്പ്പ നൽകിയതായി ജില്ലാ തല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയാണ് യോഗം ചേർന്നത്. മൊത്തം വായ്പയിൽ 1057 കോടി (96.18%) മുൻഗണന വിഭാഗങ്ങൾക്കാണ് നൽകിയത്. കാർഷികമേഖലയിൽ 805 കോടി വിതരണം ചെയ്തു.
ബാങ്കുകളുടെ മൊത്തം വായ്പ്പ നീക്കിയിരുപ്പ് മുൻവർഷത്തെ 6951 കോടിയിൽ നിന്നും 7823 കോടിയായി (13% വളർച്ച) വർദ്ധിച്ചു. ഇക്കാലയളവിൽ നിക്ഷേപം 5473 കോടിയിൽ നിന്നും 6326 കോടിയായി ( 16%:വളർച്ച ) ഉയർന്നു.
സംസ്ഥാനത്തെ ഉയർന്ന വായ്പനിക്ഷേപനുപതം 124% ജില്ലയുടേതാണ്.
ജില്ലാ കളക്ടർ ഡോ അദീല അബ്ദുള്ള ഐ എ എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കനറാ ബാങ്ക് റീജിയണൽ മാനേജർ വി സി  സത്യപാൽ, റിസർവ് ബാങ്ക് പ്രതിനിധി പി ജി ഹരിദാസ്, നബാർഡ് ജില്ലാ വികസന മാനേജർ ജിഷ വി, ലീഡ് ബാങ്ക് മാനേജർ ജി വിനോദ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *