അസിസ്റ്റന്റ് പ്രൊഫസർ നിയമനം
നടവയൽ: കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് സ്ഥാപനമായ സി . എം. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നടവയലിൽ എക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, കോമേഴ്സ് വകുപ്പുകളിലായി അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു . ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും.
കോളേജ് അധ്യാപന പരിചയമുള്ളവർക്ക് മുൻഗണന . അപേക്ഷകർ ഈ മാസം 20 നു മുമ്പായി വിശദമായ വിദ്യാഭ്യാസ യോഗ്യതകൾ വിവരിക്കുന്ന സി വിയും ബയോഡാറ്റയും cmcollegeofartsandscience@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ സമർപ്പിക്കേണ്ടതാണെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.



Leave a Reply