June 13, 2026

ആറ് ലിറ്റര്‍ മദ്യവുമായി കച്ചവടക്കാരന്‍ അറസ്റ്റില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

ആറ് ലിറ്റര്‍ മദ്യവുമായി കച്ചവടക്കാരന്‍ അറസ്റ്റില്‍.
ഏച്ചോം കൃഷ്ണ വീട്ടില്‍ സുധാകരന്‍ (60) നെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം സംഭരിച്ച് പലചരക്ക് കടയില്‍ വെച്ച് വില്‍പന നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.കമ്പളക്കാട് എസ്.ഐ രാംകുമാറും സംഘവും നടത്തിയ പരിശോധനയില്‍  സുധാകരന്റെ സ്‌കൂട്ടറില്‍ നിന്നും, കടയില്‍ നിന്നുമായി 6 ലിറ്റര്‍ മദ്യം കണ്ടെടുത്തു. അബ്കാരി നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാണ്ട് ചെയ്തു.പരിശോധനയില്‍ എസ്.സി.പി.ഒ മാരായ വി ആര്‍ ദിലീപ് കുമാര്‍, കെ തെല്‍ഹത്ത്, സി.പി.ഒ രതീഷ് ബാബു എന്നിവരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *