കാട്ടുപന്നി ശല്യം വ്യാപകമാകുന്നു. ഒരേക്കറോളം കപ്പ കൃഷി നശിപ്പിച്ചു

കാട്ടിക്കുളം : കാട്ടുപന്നി ശല്യം വ്യാപകമാകുന്നു. ഒരേക്കറോളം കപ്പ കൃഷി നശിപ്പിച്ചു . തൃശ്ശിലേരിയിലും പരിസരങ്ങളിലും കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി കർഷകർ പരാതിപ്പെടുന്നു.
കാടങ്കോട്ട് രവീന്ദ്രൻ്റെ ആയിരത്തോളം കപ്പ ചോടാണ് പന്നികൾ നശിപ്പിച്ചത്. കാട്ടു പന്നികൾ കൂട്ടമായി കൃഷിയിടത്തിലേക്ക് വരുന്നത് വൻ ആശങ്കയിലാണ് മിക്ക കർഷകരും .എന്നാൽ വനം ഉദ്യോഗസ്ഥർ കൃഷിയിടം പരിശോധന നടത്തി. ഏറെ കൊട്ടി ഘോഷിച്ച് സർക്കാർ നടപ്പിലാക്കിയ സുഭിക്ഷ കേരളം പദ്ധതിയിൽ നഷടപരിഹാരം ലഭിക്കുന്നത് പത്ത് സെൻ്റിന് വെറും 150 രൂപയാണന്നാണ് ഫോറസ്റ്റ് അധികൃതരുടെ മറുപടി . മാറി മാറി വരുന്ന ഇടതും വലതും സർക്കാരുകൾ കർഷകർക്ക് വേണ്ടി നടപ്പിലാക്കുന്ന പദ്ധതികൾ കർഷകർക്ക് ഗുണകരമാവുന്നില്ല.
കർഷക പ്രക്ഷോഭങ്ങൾ നാട് നീളെ സംഘടിപ്പിക്കുന്നവർ തീർത്തും കർഷകരെ ചതിക്കുകയാണന്നും രവീന്ദ്രൻ പറഞ്ഞു. കിഴങ്ങ് വർഗ്ഗങ്ങൾക്ക് മറ്റ് സംസ്ഥാന സർക്കാറുകൾ കർഷകർക്ക് സബ്സീഡിയും പ്രോൽസാഹനവും നൽകുമ്പോൾ ഇവിടെ കർഷകരെ പടുകുഴിയിലാക്കുന്ന പരിപാടിയാണ് സർക്കാർ ചെയ്യുന്നതെന്നും കർഷകർ ആരോപിച്ചു. വർഷങ്ങളായിട്ടും വന്യ ജീവികളാൽ കാർഷിക വിള നശിപ്പിച്ചാൽ ഇപ്പോഴും ലഭിക്കുന്നത് തുച്ഛമായ തുകയാണന്നും കർഷകർ പരാതി പറയുന്നു.



Leave a Reply