അരക്കിലോയ്ക്ക് മേല്‍ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

:മാനന്തവാടി ടൗണില്‍ വെച്ച് മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും ചേര്‍ന്ന് രാത്രി നടത്തിയ വാഹനപരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 650 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി.കുഞ്ഞോം പന്നിയോടന്‍ വീട്ടില്‍ ഷെഫീഖ് പി.സി (23), കണ്ടത്തുവയല്‍ കൊക്കോടന്‍ വീട്ടില്‍ സബാദ്.കെ (19) എന്നിവരാണ് പിടിയിലായത്.ഇരുവരേയും അറസ്റ്റ് ചെയ്തു.ഇവര്‍ യാത്രചെയ്തിരുന്ന കെ.എല്‍ 72 എ 9837 സ്‌കൂട്ടിയും കസ്റ്റഡിയിലെടുത്തു.സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിന്റോ സെബാസ്റ്റ്യന്‍ ,അജേഷ് വിജയന്‍,വിപിന്‍ വില്‍സണ്‍,സനൂപ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.



Leave a Reply