April 27, 2024

വയനാട്ടിലെ ആദ്യത്തെ മൾട്ടി ഇൻഡോർ സ്റ്റേഡിയം നിർമ്മാണം പൂർത്തിയായി : ഉദ്ഘാടനം 15 – ന്

0
Img 20201012 Wa0413.jpg
കൽപ്പറ്റ. :
പനമരം മൾട്ടി ഇൻഡോർ സ്റ്റേഡിയത്തിൻ്റെ നിർമ്മാണം പൂർത്തിയായി ഈ മാസം 15 – ന്  സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം വയനാട്  ജില്ലാ പഞ്ചായത്ത് പ്രസിണ്ടണ്ട്  കെ. ബി. നസീമ നിർവഹിക്കും .  കരിമ്പുമ്മൽ ഗ്രൗണ്ടിലാണ് വിശാലമായ കളിസ്ഥലം തയ്യാറായിരിക്കുന്നത്.
പനമരം ഗ്രാമ പഞ്ചായത്തിലെ കായിക പ്രേമികൾക്ക് ഏറെ പ്രയോജനകരമാകുന്ന സ്റ്റേഡിയത്തിൻ്റെ ഉയരം പന്ത്രണ്ടര മീറ്ററാണ് .അതോടൊപ്പം തന്നെ 25 മീറ്റർ നീളമുള്ള സ്റ്റേഡിയം നാലായിരത്തി ഒരുന്നൂറ് സ്ക്വയർ ഫീറ്റിലാണ് നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായിട്ടുള്ളത് .
       ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  വേറെ വേറെ ഡ്രസ്സിംഗ് റൂമുകളും ടോയ്‌ലറ്റുകളും തുടങ്ങി എല്ലാ വിധ സൗകര്യങ്ങളോട് കൂടിയാണ് ഇൻഡോർ സ്റ്റേഡിയം  തയ്യാറായിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് 20l 8 – 19 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി അൻപത് ലക്ഷം രൂപ ഫണ്ട് വകയിരിത്തിയാണ് സ്റ്റേഡിയം നിർമ്മിച്ചിട്ടുള്ളത്  .മൂന്ന് ഷട്ടിൽ കോർട്ടുകളും വോളിബോൾ കോർട്ടുമടങ്ങുന്ന വയനാട് ജില്ലയിലെ ആദ്യത്തെ മൾട്ടി ഇൻഡോർ സ്റ്റേഡിയമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *