കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകസമൂഹത്ത പൂര്‍ണ്ണമായും ദ്രോഹിക്കുകയാണെന്നു തെളിഞ്ഞിരിക്കുകയാണെന്ന് കെ.എല്‍. പൗലോസ്
രാജ്യത്തെ ഗുരുതരമായ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും കരകയറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച ഉദാരനയത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വാരിക്കോരി സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കിയപ്പോഴും നാടിന്റെ നട്ടെല്ലായ കര്‍ഷകരെ അവഗണിച്ചതു വഴി കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകസമൂഹത്ത പൂര്‍ണ്ണമായും ദ്രോഹിക്കുകയാണെന്നു തെളിഞ്ഞിരിക്കുകയാണെന്ന് കെ.പി.സി.സി. മെമ്പര്‍ കെ.എല്‍. പൗലോസ് ആരോപിച്ചു. കോവിഡ് മഹാമാരി മൂലം തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളെയും പൂര്‍ണ്ണമായി അവഗണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതു് കര്‍ഷകരെ കുത്തകകള്‍ക്ക് അടിയറ വെയ്ക്കുന്ന കര്‍ഷകവിരുദ്ധ ബില്ലുകള്‍ പാര്‍ലമെന്റില്‍ ഒരു ചര്‍ച്ച പോലും അനുവദിക്കാതെ ഭൂരിപക്ഷ മുണ്ടെന്ന പേരില്‍ നിയമമാക്കി മാറ്റി കര്‍ഷകരെ വഞ്ചിച്ച സാമ്പത്തിക മേഖലക്ക് ഉണര്‍വ്വേകാന്‍ വായ്പകകളുടെ നാമമാത്രമെങ്കിലും കൂട്ടുപലിശ ഇളവ് ചെയ്തപ്പോഴും കര്‍ഷകരെ അവഗണിച്ചു. രാജ്യത്തെ തീററി പോറ്റുന്ന കര്‍ഷകരേയും, തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലായ ലക്ഷക്കണക്കിന് തൊഴിലാളി കുടുംബങ്ങളേയും ആത്മഹത്യയിലേക്ക് തള്ളിവിട്ടിട്ട് രാജ്യം എങ്ങിനെയാണ് സാമ്പത്തികമായി കരകയറുക ? ബി.ജെ.പി. സര്‍ക്കാര്‍ രാജ്യത്തെ നാശത്തിന്റെ പടുകുഴിയിലേക്കാണ് നയിക്കുന്നതെന്നും പൗലോസ് കൂട്ടി ചേര്‍ത്തു.



Leave a Reply