പെരുംന്തട്ട യു.പി.സ്‌ക്കൂളിന് തറക്കല്ലിട്ടു

കല്‍പ്പറ്റ: 2018-19 ലെ സംസ്ഥാന സര്‍ക്കാറിന്റെ ബഡ്ജറ്റ് ഫണ്ടില്‍ നിന്നും പെരുംന്തട്ട യു.പി.സ്‌ക്കൂളിന് അനുവദിച്ച 50-ലക്ഷം രൂപയുടെ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിച്ചു. തറക്കല്ലിടല്‍ കര്‍മ്മം സി.കെ.ശശീന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗതീഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഡി.രാജന്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ വി.ഹാരീസ്, എ.ഗിരീഷ്, പ്രധാന അധ്യാപിക ഏലമ്മ ആന്റണി, അധ്യാപകനായ പി.ദിവാകരന്‍ മാസ്റ്റര്‍ ,പി ടി എ പ്രസിഡന്റ് കെ.പി.ജോഷി എന്നിവര്‍ പ്രസംഗിച്ചു.



Leave a Reply