ഹത്രാസ് സംഭവം പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണം; മഹിളാ കോൺഗ്രസ്സ് കത്ത് അയച്ച് പ്രതിഷേധിച്ചു
മാനന്തവാടി: യു.പി ഹത്രാസ് എന്ന സ്ഥലത്ത് കാപാലികൻന്മാരാൽ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത പെൺകുട്ടിയുടെ കുടുംബത്തിന് നീതീ ലഭ്യമാക്കി കൊടുക്കന്നതിന് പകരം വേട്ടക്കാരോട് ഒപ്പം നില്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോധിക്കും യു.പി.മുഖ്യമന്ത്രി യോഗി ആദിത്യനാഥനും പെൺകുട്ടിയുടെ കുടുംബത്തിനു നീതി നിഷേധിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യ അടിസ്ഥാനത്തിൽ ഓൾ ഇന്ത്യ മഹിളാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കത്ത് അയക്കൽ വയനാട് ജില്ലയിൽ മാനന്തവാടി പോസ്റ്റ് ഓഫിസിൽ നിന്നും കത്തയച്ചു. ജില്ല പ്രസിഡണ്ട് ചിന്നമ്മ ജോസ് ഉൽഘാടനം ചെയ്തു. അഡ്വ ഗ്ലാഡിസ് ചെറിയാൻ, മാർഗരറ്റ് തോമസ്,മേരി ദേവസ്യ,ബിജി കുമാരി എന്നിവർ പ്രസംഗിച്ചു.
Leave a Reply