April 25, 2024

രാഹുൽ ഗാന്ധി എം.പി. യുടെ ഉദ്ഘാടനം വയനാട് ജില്ലാ കലക്ടർ തടഞ്ഞു : രാഷ്ട്രീയമെന്ന് യു.ഡി.എഫ്.

0
Img 20201015 Wa0237.jpg
സി.വി. ഷിബു

കൽപ്പറ്റ:  വയനാട്   മുണ്ടേരി ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിൽ രാഹുൽ ഗാന്ധി എം.പി ഓൺലൈനായി  ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ച  പരിപാടിയ്ക്ക് വയനാട് ജില്ലാ   കലക്ടർ അനുമതി നിഷേധിച്ചു. കേന്ദ്ര  ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന   സർക്കാരിനെ അറിയിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കലക്ടർ  ഡോ. അദീല അബ്ദുള്ള  അനുമതി നിഷേധിച്ചത്. 

കേന്ദ്ര സർക്കാരിൻ്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് എം എസ് ഡി പി യിൽ ഉൾപ്പെടുത്തി  2017-18 വർഷത്തെ  അനുവദിക്കുകയും സംസ്ഥാന സർക്കാരിൻ്റെ വിഹിതവും ചേർത്ത ഒരു കോടി 20 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.   രാഹുൽഗാന്ധി എം.പി കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്ന് കഴിഞ്ഞദിവസം സംഘാടകർ വാർത്താ സമ്മേളനം നടത്തി അറിയിച്ചിരുന്നു..ഇതനുസരിച്ച് രാവിലെ
 ജനപ്രതിനിധികളും, അധ്യാപകരും  ഉദ്ഘാടന ചടങ്ങിൽ  പങ്കെടുക്കാനെത്തി.   എല്ലാ ഒരുക്കങ്ങളും നടത്തിയശേഷമാണ്  പരിപാടിക്ക് അനുമതി നിഷേധിച്ചത്. പീന്നിട് ഇക്കാര്യം  രാഹുൽ ഗാന്ധി എം.പി. യെ അറിയിക്കുകയും പരിപാടി നിർത്തി വെക്കുകയും ചെയ്തു . കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത  ബത്തേരി മണ്ഡലം എം എൽ എ ഐ സി ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ പ്രതിഷേധവുമായി  യുഡിഎഫ് പ്രവർത്തകർ കലക്ട്രേറ്റിലെത്തി. രാഹുൽ ഗാന്ധിയെ അപമാനിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തതെന്നും  രാഹുൽ ഗാന്ധിയോട് മാപ്പ് പറയണമെന്നും ഐസി ബാലകൃഷ്ണൻ പറഞ്ഞു. തുടർന്ന്  യു ഡി എഫ് പ്രവർത്തകർ കലക്ട്രേറ്റിനു മുന്നിൽ ധർണ്ണ നടത്തുകയും, കൽപ്പറ്റ നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. സംഭവുമായി വ്യാപക പ്രതിഷേധം ജില്ലയിലുടനീളം ഉണ്ടാകുമെന്ന്  യുഡിഎഫ് നേതാക്കൾ അറിയിച്ചു.  പത്രത്തിലൂടെയാണ് ഉദ്ഘാടന ചടങ്ങ് അറിഞ്ഞതെന്നും  കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പ്രവർത്തികളുടെ ഉദ്ഘാടനം നടക്കുമ്പോൾ പോൾ പ്രോട്ടോക്കോൾ പാലിച്ച് കാര്യപരിപാടി തീരുമാനിക്കണമെന്നും ഇതിന് മുൻകൂർ അനുമതി വേണമെന്നും ആണ് സർക്കാർ നിർദ്ദേശം ഒന്നും ആ നിർദ്ദേശം നടപ്പിലാക്കുക മാത്രമാണ് താൻ ചെയ്തതെന്നും ആണ് ജില്ലാ കളക്ടറുടെ നിലപാട്.
ഉദ്ഘാടനം ഓൺലൈൻ ആണെങ്കിലും   വീടുകളിൽ നോട്ടീസ് വിതരണം ചെയ്തും മറ്റും വലിയതോതിലുള്ള പ്രചരണം നേരത്തെ നടന്നിരുന്നു.
അതേസമയം വയനാട് ജില്ലയിൽ  നിശ്ചയിച്ച മറ്റൊരു ഓൺലൈൻ ഉദ്ഘാടനത്തിൽ രാഹുൽഗാന്ധി പങ്കെടുക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് ഉദ്ഘാടനം ആണ് രാഹുൽ ഗാന്ധി എം.പി  ഓൺലൈനായി നിർവഹിച്ചത്. കെ സി വേണുഗോപാൽ എംപി യും ഓൺലൈനായി പങ്കെടുത്ത  റോഡ് ഉദ്ഘാടനചടങ്ങിൽ കൽപ്പറ്റ എം .എൽ .എ സി കെ ശശീന്ദ്രനും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *