വയനാട്ടിൽ തുടർച്ചയായി മൂന്നാം ദിവസവും മരണം :കോവിഡ് 19: പട്ടികവർഗ്ഗ വിഭാഗത്തിൽ മരണം ഏഴായി.
കൽപ്പറ്റ : കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടികവർഗ്ഗക്കാർ അധിവസിക്കുന്ന വയനാട് ജില്ലയിൽ ആദിവാസി സമൂഹത്തിനിടയിൽ കൊറോണ വൈറസ് വ്യാപനം ആദ്യഘട്ടത്തിൽ പിടിച്ചുകെട്ടാൻ കഴിഞ്ഞെങ്കിലും ഇപ്പോൾ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം വർദ്ധിക്കുന്നു.
തുടർച്ചയായി മൂന്നാമത്തെ കോവിഡ് മരണം ഇന്ന് കൽപ്പറ്റയിൽ റിപ്പോർട്ട് ചെയ്തു. .
കൽപറ്റ മണിയങ്കോട് സബ് സെന്ററിന് കീഴിൽ മൂന്നാം വാർഡിലെ കോളി മൂല കോളനിയിലെ ശാരദ ( 40) ആണ് ഇന്ന് പുലർച്ചെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടത്.
ഇതോടെ ജില്ലയിൽ ആദിവാസി വിഭാഗത്തിൽ നിന്നും കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ഏഴായി.
കഴിഞ്ഞ ദിവസം തരുവണ യിൽ മരിച്ച മലായി എന്ന ആദിവാസി വൃദ്ധനും പുളിഞ്ഞാൽ നാരോ കടവിൽ മരിച്ച ച്ച 59 കാരനും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
ശാരദയുടെ ഭർത്താവ് 10 വർഷം മുമ്പ് മരണപ്പെട്ടതാണ്.
കഴിഞ്ഞ മൂന്ന് മാസത്തിലധികമായി വൈത്തിരിയിലെ സുഗന്ധഗിരി പ്ലാന്റേഷൻ നാലാം യൂണിറ്റിൽ
സഹോദരനോടൊപ്പമായിരുന്നു താമസം.
ഒക്ടോബർ ആറാം തിയ്യതി കൽപറ്റ ഓടമ്പം സബ് സെന്ററിന് കീഴിൽ പതിമൂന്നാം വാർഡിൽ അമ്പിലേരി ഗ്രാമത്തു വയൽ കോളനിയിലെ മകളുടെ വീട്ടിലേക്ക് വന്നു.
രണ്ടു ദിവസമായി ശാരീരികക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന്13. ന് വൈകുന്നേരം 5 മണിക്ക് കൽപറ്റ ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അനീമിയ കാരണം നല്ല ക്ഷീണവും ശ്വാസത്തിന് ബുദ്ധിമുട്ടും വന്നതിനെതുടർന്ന് പിറ്റേന്ന് രാവിലെ 11 മണിയോടെ ട്രൂ നാറ്റ് ചെയ്ത് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ഇന്നലെ
ഉച്ചയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് റിസൾട്ട് വന്നു.ഇന്ന് പുലർച്ചെ മരണപ്പെട്ടു.
മൂന്ന് മക്കളുണ്ട്. സംസ്ക്കാരം
കൽപറ്റ പൊതു ശ്‌മശാനത്തിൽ
നടത്തി.
ഗ്രാമത്തു വയൽ കോളനിയിൽ 10 വീടുകളിലായി 51 പേരാണ് ഇപ്പോൾ താമസിക്കുന്നത്.





Leave a Reply