ഓൺ ലൈൻ ഉദ്ഘാടന ചടങ്ങിന് അനുമതി നിഷേധിച്ചത് എം.പിയെ അപമാനിക്കലാണന്ന് യൂത്ത് കോൺഗ്രസ്.
മേപ്പാടി: എം.എസ്.ഡി.പി. പദ്ധതിയിൽ ഉൾപ്പെട്ട മുണ്ടേരി സ്‌കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഓൺലൈൻ ഉദ്ഘാടനം നടക്കാൻ ഏതാനും നിമിഷങ്ങൾ മാത്രം ശേഷിക്കവേ ചടങ്ങിന് അനുമതി നിഷേധിച്ചത് എം.പിയെ അപമാനിച്ചതിന് തുല്യമാണ്.
രാഹുൽ ഗാന്ധി എം.പി. ഓൺലൈനായി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്ന പരിപാടിക്ക് അനുമതി നിഷേധിച്ച കളക്ടറുടെ നടപടി തീർത്തും രാഷ്ട്രീയപ്രേരിതമാണ്. പ്രളയകാലങ്ങളിൽ ജില്ലയിലുടനീളമുള്ള ജനങ്ങൾക്ക് വേണ്ടി വിവിധ സഹായങ്ങൾ എത്തിച്ച ജനനായകനാണ് രാഹുൽ ഗാന്ധി എം.പി.
അദ്ദേഹം എത്തിച്ച സഹായങ്ങൾ ഏറ്റുവാങ്ങി വിതരണം ചെയ്ത ജില്ലാ കളക്ടർക്ക് രാഹുൽ ഗാന്ധിക്ക് ജനങ്ങളോടുള്ള അമിതസ്നേഹം നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. അത്തരത്തിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന ഒരു ജനപ്രതിനിധിയോട് ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത പ്രവൃത്തിയാണ് ഇപ്പോൾ രാഷ്ട്രീയ വിധേയത്വം പ്രകടമാക്കിക്കൊണ്ട് കളക്ടർ ചെയ്തിരിക്കുന്നത്.
ഈ വിഷയത്തിൽ മേപ്പാടി യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മണ്ഡലം പ്രസിഡന്റ് ടിഎം.ഷാജി അധ്യക്ഷത വഹിച്ചു. രോഹിത്ത് ബേധി, യൂനസ്സ്, ജിൻസൺ, ഷംസുദ്ദീൻ, ഹൈദർ, ജയേഷ്, അരുൺദേവ്, സുധീപ്, ഗൗതം ഗോകുൽദാസ്, വിഷ്ണു, അൻവർ, മനു പ്രസാദ്, സലീം, സാജിർ, ഷമീർ, മൻസൂർ, എന്നിവർ സംസാരിച്ചു.



Leave a Reply