June 17, 2026

കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷന് പേരും ലോഗോയും ക്ഷണിക്കുന്നു: സമ്മാന തുക ലഭിക്കും.

0
By ന്യൂസ് വയനാട് ബ്യൂറോ
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍റെ കീഴില്‍ ഫാം               ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ജില്ലയിലെ കളര്‍കോട് എന്ന സ്ഥലത്ത് ഒരു കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷന്‍ ഉടന്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. പ്രസ്തുത റേഡിയോ സ്റ്റേഷനായി അനുയോജ്യമായ പേരും ലോഗോയും          തയ്യാറാക്കുന്നതിലേയ്ക്ക് കര്‍ഷകരില്‍ നിന്നും പൊതുജനത്തില്‍ നിന്നും എന്‍ട്രികള്‍ ക്ഷണിച്ചുകൊളളുന്നു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടതും ആകര്‍ഷണിയവും വിഷയ പ്രസക്തയുമായ രീതിയിലുളള പേരും ലോഗോയുമായിരിക്കണം തയ്യാറാക്കി അയയ്ക്കേണ്ടത്. ഇപ്രകാരം തയ്യാറാക്കുന്ന പേര്, ലോഗോ എന്നിവ  
 എന്ന ഇ-മെയില്‍ മേല്‍വിലാസത്തിലോ ആയതിന്‍റെ ഹാര്‍ഡ് കോപ്പി څപ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍, തിരുവനന്തപുരം-3چ എന്ന മേല്‍വിലാസത്തില്‍ തപാല്‍ മുഖാന്തിരമോ നേരിട്ടോ 06.11.2020 ന് വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി ലഭ്യമാക്കേണ്ടതാണ്. ഏറ്റവും മികച്ച പേര് നിര്‍ദ്ദേശിക്കുന്ന ആള്‍ക്ക് 2500/- രൂപയും ഏറ്റവും മികച്ച ലോഗോ തയ്യാറാക്കി സമര്‍പ്പിക്കുന്ന ആള്‍ക്ക് 5000/- രൂപയും സമ്മാനതുകയായി  നല്‍കുന്നതാണ്. ലഭിക്കുന്ന എന്‍്ട്രികള്‍ ജഡ്ജിംഗ്  കമ്മിറ്റി വിശദമായി  പരിശോധിക്കുന്നതും സമ്മാനാര്‍ഹരെ നിശ്ചയിക്കുന്നതുമാണ്. ജഡ്ജസിന്‍റെ തീരുമാനം അന്തിമമായിരിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *