നാട്ടിലിറങ്ങിയ കടുവ ഫാമിലെ പന്നികളെ കൊന്നു തിന്നു. : സംഭവം വയനാട്ടിൽ

കൽപ്പറ്റ: നാട്ടിലിറങ്ങിയ
കടുവ ഫാമിലെ പന്നികളെ കൊന്നു തിന്നു . ബത്തേരി വാകേരി രണ്ടാം നമ്പർ പുന്നമറ്റത്തിൽ പ്രദീപിന്റെ രണ്ട് പന്നികളെയാണ് ഇന്നു പുലർച്ചെ കടുവ ഫാമിൽ കയറി കൊന്നു തിന്നത്. ഒരു പന്നിയെ പൂർണമായും ഭക്ഷിച്ചു. മറ്റൊന്നിനെ കൊന്നശേഷം കടുവ വാതിൽ പൊളിച്ച് പുറത്തേക്ക് ചാടി. ചിതറിയോടിയ പന്നികൾ ഫാമിന് പുറത്ത് നിൽക്കുന്നത് കണ്ടപ്പോഴാണ് സംഭവം പ്രദീപ് അറിയുന്നത്. എമ്പതോളം പന്നികളുള്ള പ്രദീപ് പത്തുവർഷമായി ഫാം നടത്തിവരികയാണ്. . ഈയൊരു സംഭവം ആദ്യമായിട്ടാണ് നടക്കുന്നതെന്നും പ്രദീപ് പറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയും, സ്ഥലത്ത് ക്യാമറ സ്ഥാപിക്കുകയും ചെയ്തു. തൊട്ടടുത്തുള്ള കോഴി, പശു ഫാം ഉള്ളവരും ഇപ്പോൾ ആശങ്കയിലാണുള്ളത്.



Leave a Reply