നജീബ് എവിടെയാണ്? :എം.എസ്.എഫ് രാജ്യവ്യാപകമായി മെഴുകുതിരികൾ തെളിയിച്ച് പ്രതിഷേധം നടത്തി.

കൽപ്പറ്റ :നജീബ് എവിടെയാണ് എന്ന ചേദ്യമുഴർത്തി എംഎസ്എഫ് സോഷ്യൽ മീഡിയ പ്രതിഷേധം സംഘടിപ്പിച്ചു.
ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) വിദ്യാർഥിയായിരുന്ന നജീബ് അഹമ്മദിനെ കാണാതായി നാലുവർഷം പിന്നിടുന്നു. 2016 ഒക്ടോബർ 15നാണ് നജീബിനെ കാണാതായത്. രാജ്യത്തെ മൂന്ന് ഏജൻസികൾ അന്വേഷിച്ചിട്ടും കണ്ടെത്താനാവാതെ കേസ് ഡയറി അടച്ചുവെച്ചു. ഡൽഹി പൊലീസും ക്രൈബ്രാഞ്ചും സി.ബി.ഐയും പരാജയപ്പെട്ടു. നജീബ് സ്വന്തം ഇഷ്ടപ്രകാരം ഒളിവിൽ പോയിരിക്കുകയാണെന്ന സിബിഐ റിപ്പോർട്ട് നജീബിന്റെ തിരോധാനത്തേക്കാൾ വേദനാജനകമായിരുന്നു. എ.ബി.വി.പി പ്രവർത്തകരുമായുള്ള സംഘർഷത്തെ തുടർന്നാണ് നജീബിനെ കാണാതായത്. 2018 ഒക്ടോബർ 8നാണ് ഡൽഹി ഹൈക്കോടതി സിബിഐക്ക് കേസ് അവസാനിപ്പിച്ച് റിപോർട്ട് നൽകാൻ അനുമതി നൽകിയത്. അതിന്റെ ഭാഗമായി 2018 ഒക്ടോബർ 15ന് സിബിഐ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.
നജീബ് എവിടെ എന്ന ചോദ്യം ഉന്നയിച്ച് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമക്കനാണ് എംഎസ്എഫ് തീരുമാനം. എം.എസ്.എഫ് ദേശീയ കമ്മിറ്റി രാജ്യവ്യാപകമായി മെഴുകുതിരികൾ തെളിയിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.കൽപ്പറ്റയിൽ നടന്ന പ്രതിഷേധത്തിന് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജൽ നേതൃത്വം നൽകി.ഷമീർ ഒടുവിൽ,മുബഷിർ എമിലി,അനസ് പള്ളിതാഴെ,അബു സുഫീയാൻ,സനു എന്നിവർ പങ്കെടുത്തു.



Leave a Reply