അഭയകിരണം : ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പ് മുഖേന വിധവകള്‍ക്ക് സംരക്ഷണം നല്കുന്ന ബന്ധുവിന് പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുന്ന അഭയകിരണം പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പെടുന്ന/ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരും പ്രായപൂര്‍ത്തിയായ മക്കളില്ലാത്തവരുമായ വിധവകള്‍ക്ക് അഭയസ്ഥാനം നല്കുന്ന ബന്ധുവിനാണ് ധനസഹായം നല്‍കുന്നത്. മുന്‍വര്‍ഷം ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നവംബര്‍ 25. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും അടുത്തുള്ള ഐ.സി.ഡി.എസ് ഓഫീസുമായോ വകുപ്പിന്റെ വെബ്‌സൈറ്റായ www.wcdkerala.gov.in മായോ ബന്ധപ്പെടണം.



Leave a Reply