വയനാട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ പ്രവാസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കൽപ്പറ്റ.
വിദേശത്തു നിന്നുമെത്തി പനമരത്തെ സ്വകാര്യ ലോഡ്ജിൽ നിരീക്ഷണത്തിൽ കഴിഞ്ഞു വന്നിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനമരം പരക്കുനി വാണത്തും കണ്ടി അബൂബക്കറിന്റെ മകൻ റഷീദ് (39) ആണ് മരിച്ചത്. ഒക്ടോബർ 15നാണ് റഷീദ് വിദേശത്തു നിന്നും നാട്ടിലെത്തിയത്. തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞു വന്നിരുന്ന റഷീദിനെ ഇന്നലെ രാത്രിയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.



Leave a Reply