ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നൂറു വർഷങ്ങളുടെ അനുഭവം: വെബിനാർ നാളെ
ഒക്ടോ: 18 ഞായറാഴ്ച
വൈകിട്ട് 7 മണി മുതൽ
വിഷയം :
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നൂറു വർഷങ്ങളുടെ അനുഭവം:
വിഷയാവതരണം :
കെ.എൻ. രാമചന്ദ്രൻ .
കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലിന്റെ (കോമിന്റേൺ) ആദ്യ (സ്ഥാപക) കോൺഗ്രസിന്റെ ആഹ്വാനത്തെ തുടർന്ന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കം കുറിച്ചതിന്റെ നൂറാം വാർഷികം ആണ് 2020 ഒക്ടോബര് 17. മാർക്‌സിസം-ലെനിനിസം-മാവോ സെറ്റുങ് ചിന്തയുടെ സന്ദേശവും നമ്മുടെ രാജ്യത്തും ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടുന്ന നിലവിലെ വെല്ലുവിളികളും ഉൾക്കൊണ്ടുകൊണ്ട്, ശതാബ്ദി ആചരിക്കാനുള്ള പ്രചരണം 2019 ഒക്ടോബർ 17 ന് തന്നെ, നാം ആരംഭിച്ചിരുന്നു. പക്ഷേ കോവിഡ് മഹാമാരിയെ നേരിടേണ്ടി വന്നത് കൊണ്ട് നമുക്ക് പ്രതീക്ഷിച്ചത് പോലെ മുൻപോട്ടു പോകുവാൻ കഴിഞ്ഞില്ല.
അതിനാൽ ഒക്ടോബർ 17, 18 തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും വിവിധ ക്യാമ്പയിനുകളോടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം കുറിക്കാൻ CPI (ML) റെഡ് കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്.
അതിന്റെ ഭാഗമായി കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോ: 18 ന് വൈകുന്നേരം 7 മണി മുതൽ നടക്കുന്ന വെബിനാറിൽ ജനൽ സെക്രട്ടറി കെ.എൻ രാമചന്ദ്രൻ വിഷയാവതരണം നടത്തി സംസാരിക്കുകയും ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്യും.
സൂം വഴി വെബിനാറിൽ പങ്കെടുക്കാനും സഖാവ് ഫേസ് ബുക്ക് വഴി ലൈവ് കാണാനും കഴിയും.



Leave a Reply