April 27, 2024

രാഹുൽ ഗാന്ധി എം.പി. 19 – ന് വയനാട്ടിലെത്തും: 21 – ന് മടങ്ങും.

0
Img 20201016 Wa0022.jpg
കൽപ്പറ്റ:
രാഹുൽ ഗാന്ധി എം.പി.  ഒക്ടോബർ 19,20,21 തിയ്യതികളിൽ വയനാട് പാർലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.
വയനാട് പാർലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് വേണ്ടി  രാഹുൽ ഗാന്ധി എംപി 19 ന് വയനാട്ടിൽ എത്തും . 19,20,21 തിയ്യതികളിൽ അദ്ദേഹം വയനാട്ടിൽ ഉണ്ടാകും. 19 ന് 11.30 ക്ക് കോഴിക്കോട് എയർപോർട്ടിൽ എത്തുന്ന എം.പി ഉച്ചക്ക് 12.30 ന് മലപ്പുറം കളക്ട്രേറ്റിൽ ജില്ലയിലെ കോവിഡ് 19 മായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കും .ഉച്ചക്ക് 2 മണിക്ക് അദ്ദേഹം മലപ്പുറം-മഞ്ചേരി-അരീക്കോട്-മു ക്കം-താമരശ്ശേരി വഴി വയനാട്ടിലേക്ക് പുറപ്പെടും . 20 ന് രാവിലെ 10.30 ന് വയനാട് കളക്ട്രേറ്റിൽ വെച്ചു നടക്കുന്ന കോവിഡ് 19 മായി ബന്ധപ്പെട്ട യോഗത്തിലും തുടർന്ന് 11.30 മണിക്ക് കേന്ദ്രാവിഷ്കൃതപദ്ധതികളുടെ ജില്ലാ തല വികസന കോ-ഓർഡിനേഷൻ മോണിറ്ററിംഗ് (ഡിഷ) യോഗത്തിലും  എം.പി പങ്കെടുക്കും. 21 ന് ഉച്ചക്ക് 2 മണിക്ക് രാഹുൽ ഗാന്ധി മാനന്തവാടി ജില്ലാ ആശുപത്രി സന്ദർശിക്കും . 3.20 ന് കാർ മാർഗം കണ്ണൂർ ഏയർപോർട്ടിലേക്ക് പോകും. അവിടുന്ന് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *