കോട്ടത്തറ പി.എച്ച്.സി ക്ക് മുമ്പിൽ ധർണ്ണ നടത്തി.

: കോട്ടത്തറ പഞ്ചായത്തിൽ കോവിഡ് മാനദണ്ഡങ്ങളിൽ ഇരട്ട നിയമം നടപ്പിലാക്കുന്നതായി ആരോപിച്ചു കൊണ്ട് യു.ഡി. വൈ. എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി കോട്ടത്തറ പി.എച്ച്.സിക്ക് മുമ്പിൽ സമരം നടത്തി.
പഞ്ചായത്ത് കാര്യാലയവും അനുബന്ധ സ്ഥാപനങ്ങളും പ്രൈമറി കോൺടാക്റ്റിന്റെ പേരിൽ അടച്ചിട്ടിരിക്കുകയാണ്.സ്റ്റാഫും ചില ജനപ്രതിനിധികളും അധികൃതരുടെ നിർദ്ദേശപ്രകാരം നിരീക്ഷണത്തിൽ കഴിയുകയാണ്. എന്നാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിരിക്ഷണത്തിൽ കഴിയാതേ ഇറങ്ങിനടക്കുകയാണ്. ഇയാൾക്കെതിരെ വ്യാപകമായ പരാതികൾ ഉയർന്നിട്ടും നടപടികൾ ഉണ്ടാവുന്നില്ല. കോവിഡ് നിയമം ലംഘിച്ചു നാട്ടിലിറങ്ങി നടക്കുന്ന ഇത്തരം ഉത്തരവാദിത്തപ്പെട്ട ജനങ്ങൾക്ക് മാതൃകയാകേണ്ടവരേ നിയമത്തിന് മുമ്പിൽ കൊണ്ട് വരണമെന്നും പകർച്ചവ്യാധി തടയൽ നിയമപ്രകാരം കേസ്സെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് യു.ഡി.വൈ.എഫ്. പഞ്ചായത്ത് കമ്മിറ്റി സമരം സംഘടിപ്പിച്ചത്. യു.ഡി.വൈ.എഫ്.
പഞ്ചായത്ത് ചെയർമാൻ വിനോജ് പന്തീരുപാറയിൽ അദ്ധ്യക്ഷത വഹിച്ചു.ഗഫൂർ വെണ്ണിയോട് സമരം ഉദ്ഘാടനം ചെയ്തു.എം.സിറാജ് സിദ്ധീഖ്.കെ.കെ.മുഹമ്മദലി ജിത്തു വാളൽ എന്നിവർ പ്രസംഗിച്ചു



Leave a Reply