ദാരിദ്ര്യത്തിൽ കഴിയുന്ന കോളനിവാസികളെ അവഹേളിച്ചെന്ന് ആദിവാസി വനിതാ പ്രസ്ഥാനം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
 കൽപ്പറ്റ: 
സുൽത്താൻ ബത്തേരിയിൽ 
കൊമ്മഞ്ചേരി വനത്തിൽ നിന്ന് പുറത്താക്കിയ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട നാല് കുടുംബങ്ങൾ ഇപ്പോൾ താമസിക്കുന്നത് ബത്തേരി മുനിസിപ്പാലിറ്റിക്കു കീഴിൽ വരുന്ന കൊമ്പഞ്ചേരി വനപ്രദേശത്തോട് ചേർന്ന സ്ഥലത്താണ്. പ്രസവം കഴിഞ്ഞിട്ട് രണ്ടുമാസം മാത്രമായ ബിന്ദു  മിക്കവാറും ദിവസങ്ങളിൽ പട്ടിണിയിലാണ്. കുഞ്ഞിന് പാലു കൊടുക്കുവാൻ പോലും ശരിയായി ആഹാരം കഴിക്കാത്തതു കാരണം ഈ സ്ത്രീക്ക് കഴിയുന്നില്ല.  ഭർത്താവിന് വല്ലപ്പോഴും ലഭിക്കുന്ന   കൂലി പണിയിൽ നിന്ന് കിട്ടുന്ന വരുമാനത്തെ മാത്രം ആശ്രയിച്ചു കഴിഞ്ഞു വന്ന ഈ കുടുംബം കൊവിഡ് വന്ന ശേഷം കൂലി പണി ഇല്ലാതാകുകയും കഠിനമായ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയുമായിരുന്നു. ഇവർക്ക് 12 ഉം 4 ഉം വയസ് ഉള്ള മറ്റ് രണ്ടു കുട്ടികൾ കൂടിയുണ്ട്  .ബിന്ദുവിന്റ ഭർത്താവിന്റെ ചേട്ടൻ വാങ്ങുന്ന റേഷൻ പകുതി ഇവർക്കും കൊടുക്കും, ആത് മാത്രമാണ് ഏക ആശ്രയം. വീട്ടിലേയ്ക്ക് അവശ്യമായ പാത്രങ്ങൾ, കലം, ചട്ടി, ചിരവ, കത്തികൾ, വിറക് വെട്ടുന്ന വെട്ടുകത്തി, ചൂൽ ഇത്തരം വീട്ടുസാധനങ്ങൾ ഒന്നും ഇവർക്ക് ഇല്ല.  സമാന രീതിയിൽ ദുരിതം അനുഭവിക്കുന്ന വേറെ മൂന്ന് കുടുംബങ്ങൾ കൂടി ഇവിടെയുണ്ട്.  സ്കൂളിൽ പഠിക്കുന്ന നാല് വിദ്യാർത്ഥികളും അവർ ഓൺലൈൻ പഠനത്തിന് ആശ്രയിക്കുന്നത്  കൊമ്പൻ മൂല കാട്ടുനായ്ക്ക കോളനിയിലെ പഠന മുറിയിലാണ്.  വെളിച്ചത്തിനായി സോളർ പാനൽ ഉണ്ട്, കുടി വെള്ളത്തിന് ആശ്രയിക്കുന്നത് വയലിൽ ഉണ്ടാക്കിയിട്ടുള്ള ചെറിയ  കേണിയാണ് ( ചെറിയ താഴ്ചയില്ലാത്ത ഓലി)'ബിന്ദുവിന്റെ കുടുംബത്തിന് റേഷൻ കാർഡ് ഇല്ലാത്തതിനാൽ അരികിട്ടാതിരുന്ന വിവരം പുറം ലോകം അറിഞ്ഞ് പത്രമാധ്യമങ്ങളിൽ വാർത്ത വന്നതോടു കൂടിയാണ്. മാധ്യമ വാർത്തയെ തുടർന്ന് കോളനിയിൽ സന്ദർശനത്തിന് ചെന്ന ഭക്ഷ്യവകുപ്പ് കമ്മീഷൻ മെമ്പർ ജയലക്ഷ്മി ( ആദിവാസി മുള്ളുക്കുറുമ വിഭാഗക്കാരിയും സി.പി.ഐ നോമിനിയുമാണ്) ബിന്ദുവിനെ ശകാരിക്കുകയും  അവഹോളിക്കുകയും ചെയ്തതായി  
ആദിവാസി വനിത പ്രസ്ഥാനം പ്രസിഡണ്ട് അമ്മിണി കെ. വയനാട് ആരോപിച്ചു. 
, “ഇത്ര കാലമായി ആധാർ ഉണ്ടാക്കിയില്ലെ ?  റേഷൻ കാർഡ് ഉണ്ടാക്കിയില്ലെ ?, നിങ്ങൾക്ക് കിട്ടുന്ന അരി മുഴുവൻ  കൊമ്മഞ്ചേരി വനത്തിൽ നിങ്ങളുടെ ദൈവങ്ങൾ തിന്നു തീർക്കുകയാണോ,,,?” തുടങ്ങിയ ശകാരങ്ങൾ മറ്റ് ഉദ്യോഗസ്ഥരുടെ മുമ്പിൽ വെച്ച് ആണ് കമ്മീഷൻ അംഗം നടത്തിയത്. കാര്യങ്ങൾ കൃത്യമായി ചോദിച്ചറിയുന്നതിന് പകരം സ്വന്തം വർഗ്ഗത്തെ ആക്ഷേപിക്കുന്നതിനാണ് മുതിർന്നത്.  ഇതിന് കാരണ ബിന്ദുവും കുടുംബവും പട്ടിണി കിടക്കുന്ന വാർത്ത   പത്ര മാധ്യമങ്ങളിൽ വന്നതാണ്. ആധാർ കാർഡിന് അപേക്ഷ കൊടുത്തിട്ടുണ്ട്   . എസ് ടി. പ്രൊമോട്ടർ അതിന്റെ കാര്യങ്ങൾ എല്ലാം നടത്തുന്നുണ്ട്.  ഏറ്റവും സങ്കടകരമായ കാര്യം പ്രസവം കഴിഞ്ഞ ബിന്ദുവിന് നല്ല ഭക്ഷണമോ മരുന്നോ ഒന്നും ലഭിച്ചിട്ടില്ലെന്നതാണ്. കാഴ്ചയിൽ ആരോഗ്യം തീരെ ഇല്ലാതെ വിളർച്ച ബാധിച്ച അവസ്ഥയിലാണ്. പ്രസവ ശുശ്രൂഷകളോ പരിചരണമോ, വിശ്രമമോ, നല്ല ഭക്ഷണമോ ഒന്നും ലഭിക്കാതെ ബിന്ദുവും കുഞ്ഞും അതീവ ദുരിതാവസ്ഥയിലാണ്. മന:സാക്ഷിയുള്ളവരുടെയും സഹജീവികളുടെ ദുഃഖത്തിൽ പങ്കു ചേരുന്നവരും മാത്രമാണിവർക്ക് ആശ്രയം. ദയവു ചെയ്ത് ആരെങ്കിലും ഭക്ഷണ സാധനങ്ങൾ അവർക്ക് വാങ്ങിതരാൻ സന്നദ്ധരാണെങ്കിൽ
ഉടൻ അറിയിക്കണെമെന്ന് അമ്മിണി അഭ്യർത്ഥിച്ചു. 
അമ്മിണിയുടെ നേതൃത്വത്തിൽ കോളനിക്കാർക്ക് അത്യാവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകി.
AdAdAd
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *