March 28, 2024

രാഹുൽ ഗാന്ധിയെ പരിഹസിക്കുന്ന ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ നിലപാട് അപഹാസ്യമാണെന്ന്

0
രാഹുൽ ഗാന്ധിയെ പരിഹസിക്കുന്ന ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ നിലപാട് അപഹാസ്യമാണെന്ന്. കെ.പി.സി.സി. സെക്രട്ടറി കെ.കെ. ഏബ്രഹാം |. വ്യത്യസ്ഥ രാഷ്ട്രീയ, പ്രത്യയശാസ്ത്ര നിലപാടുകൾ സ്വീകരിക്കുന്ന ജനനേതാക്കളെ പരിഹസിക്കുകയും, അപമാനിക്കുകയും ചെയ്യന്നതു് ബിജെപി ദേശവ്യാപകമായി അനുവർത്തിക്കുന്ന ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണ്.
രാഹുൽ ഗാന്ധി പഞ്ചാബിലും ഹരിയാനയിലും ട്രാക്റോടിച്ച് പ്രതിഷേധിച്ചത് ഉല്ലാസ യാത്ര നടത്താനല്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കർഷക സമൂഹത്തെ കൃഷിയിൽ നിന്നും . കൃഷി ഭൂമിയിൽ നിന്നും ആട്ടിയോടിച്ച് അദാനി ക്കും, അംബാനിക്കും, ബിർളയ്ക്കും അടിയറ വെയ്ക്കുന്നതിനുള്ള കർഷക വിരുദ്ധ നിയമ നിർമാണങ്ങൾക്കെതിരെ വയനാട്ടിലെയടക്കം ഇന്ത്യൻ കർഷക സമൂഹം ഒന്നടങ്കം നടത്തുന്ന പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കാനാണ്. അത് ബി.ജെ.പിയെ അസ്വസ്ഥമാക്കിയിട്ടുണ്ടങ്കിൽ ഞങ്ങൾ ഉത്തരവാദികളല്ല. മറിച്ച് കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിച്ച് കർഷകരെ രക്ഷിക്കുവാൻ തയ്യാറാകണം. വയനാട്ടിലെ ജനങ്ങൾ നേരിടുകയും, അഭിമുഖിക്കുകയും ചെയ്യുന്ന ജീവൽ പ്രധാനമായ പ്രശ്നങ്ങളിൽ രാഹുൽ ഗാന്ധിയുടെ ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയപ്പോൾ, ബി.ജെ.പി. നിഷേധാത്മക നിലപാടുകളാണു് സ്വീകരിച്ചതു്. പ്രളയം, വരൾച്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങളും, ഉല്പന്നങ്ങളുടെ വിലയിടിവ്, ഉല്പാദനക്കുറവ്. രോഗ – കീട ബാധകൾ തുടങ്ങിയ വനിമിത്തം കടക്കെണിയിലായ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളി ആത്മഹത്യയിൽ നിന്ന് രക്ഷിക്കണമെന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസും ആവശ്യപ്പെടുമ്പോൾ, ഒപ്പം നില്ക്കാൻ ബി.ജെ.പി.നേതൃത്വം തയ്യാറായിട്ടില്ല.
വയനാടിന്റെ ചരിത്രത്തോടൊപ്പം, പഴക്കമുള്ളതും, വയനാടിന്റെ ജീവനാഡിയുമായ ദേശീയ പാത 766 ലെ രാത്രികാലയാത്രാ നിരോധനം, പ്രശ്നം നിലമ്പൂർ വയനാട് നഞ്ചൻ ഗോഡ് റെയിൽവേ ലൈൻ നിർമാണം . വയനാട്ടിലെ ജനങ്ങളുടെ ചിരകാല അഭിലാഷവും, അവകാശവുമായ സർക്കാർ മെഡിക്കൽ കോളജ് സ്ഥാപിക്കൽ . തുടങ്ങിയ പ്രശ്നങ്ങളിലും വയനാട്ടുകാരെ വഞ്ചിക്കുന്ന നിലപാടെടുത്ത സി.പി.എമ്മിനൊപ്പം നിന്ന ബി.ജെ.പി.നേതൃത്വം .എം.എസ്.ഡി.പി. പദ്ധതിയിൽ നിർമിച്ച സ്കൂൾ കെട്ടിടം  രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യാതിരിക്കാൻ നടത്തിയ ഗൂഢാലോചനയും സങ്കുചിത നിലപാടുകളും ഇപ്പോൾ മറനീക്കി പുറത്തു വന്നു. ഉദ്ഘാടന പരിപാടി അട്ടിമറിച്ചതിന്റെ പിന്നിലെ അന്തർധാര മനസിലാക്കാൻ പാഴൂർ പടി വരെ ഇനി പോകേണ്ടതില്ലന്ന് ബി.ജെ.പിയുടെ പ്രസ്താവനയിൽ നിന്ന് വ്യക്തമായി. എം.പി. എന്ന നിലയിൽ രാഹുൽ ഗാന്ധി വയനാട് നിയോജകമണ്ഡലത്തിൽ നടത്തുന്ന സമാനതകളില്ലാത്ത ഇടപെടലുകൾ വയനാട്ടുകാർക്കു അനുഭവഭേദ്യമാണ്. പ്രളയാനന്തര പുന:നിർമാണ പ്രവർത്തനങ്ങളിലും, കോവി ഡ് – 19 മഹാമാരി പ്രതിരോധ പ്രവർത്തനങ്ങളിലും
എം.പി. ഫണ്ട് ഉപയോഗത്തിലും, രാഹുൽ ഗാന്ധിയുടെ ഇടപെടൽ വയനാട്ടിലെ പൊതു സമൂഹം അംഗീകരിച്ചിട്ടുണ്ട്. അതിന് ബി.ജെ.പി.യുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന വയനാടൻ ജനതയ്ക്ക് സ്വാന്തനമേകാനും, ആത്മവിശ്വാസം പകരാനും പുതിയ ദിശാബോധം നല്കാനും നിശ്ചയ ദാർഢ്യത്തോടെ പ്രവർത്തിക്കുന്ന രാഹുൽ സ ഗാന്ധിയെ ' അപമാനിക്കാനുള്ള നീക്കത്തെ വയനാടൻ ജനത ഒറ്റക്കെട്ടായി നിന്ന് ചെറുത്തു തോല്പിക്കുമെന്ന് ഏബ്രഹാം പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *