പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് ജെ സി ബി നിര്‍മ്മിച്ച് വിദ്യാര്‍ത്ഥി..

കാവുംമന്ദം: പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച്, പ്രവര്‍ത്തനക്ഷമമായ ഒരു കുഞ്ഞു ജെ സി ബി നിര്‍മ്മിച്ചിരിക്കുകയാണ് കാവുംമന്ദം കല്ലങ്കാരി സ്വദേശിയും തരിയോട് ജി എച്ച് എസ് എസ് വിദ്യാര്‍ത്ഥിയുമായ ജെറിന്‍ ജോസഫ്. പനി പിടിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ആയപ്പോള്‍ തനിക്ക് ചെയ്ത ഇഞ്ചക്ഷന്‍ സിറിഞ്ചുകള്‍ ചോദിച്ച് വാങ്ങി, ഒപ്പം പഴയ കാര്‍ഡ്ബോര്‍ഡ്, ഗ്ലൂക്കോസ് പൈപ്പ്, സ്പ്രേ കുപ്പി തുടങ്ങിയവ കൂടി ഉപയോഗിച്ചാണ് നിര്‍മ്മാണം.
സിറിഞ്ചില്‍ വെള്ളം നിറച്ച് ഗ്ലൂക്കോസ് പൈപ്പിലൂടെ കടത്തിവിട്ടാണ് ഇതിന്‍റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ആവശ്യമായ ലൈറ്റ് സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. പഠനത്തിലും മിടുക്കനായ ജെറിന്‍, മുമ്പ് കാട് വെട്ട് യന്ത്രം, കുഞ്ഞു ജനറേറ്റര്‍ തുടങ്ങിയവയും ഉണ്ടാക്കിരുന്നു. ക്രാഫ്റ്റ് നിര്‍മ്മാണം, ചിത്രകല എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. 3 വര്‍ഷം മുമ്പ് പിതാവ് മരണപ്പെട്ട ജെറിന്‍റെ കുടുംബം കഴിയുന്നത് അമ്മ വിജയമ്മ തൊഴിലുറപ്പ് പണിക്ക് പോയിട്ടാണ്. സാമ്പത്തിക ബാധ്യതകള്‍ കാരണം പണി പൂര്‍ത്തിയാകാത്ത സര്‍ക്കാര്‍ നല്‍കിയ വീട്ടിലാണ് താമസം. പഠിച്ച് ഉന്നത നിലയില്‍ എത്തണമെന്നാണ് പതിമൂന്നുകാരനായ ഈ കൊച്ചു എഞ്ചിനിയറുടെ ആഗ്രഹം. പിന്തുണയുമായി അമ്മയും സുഹൃത്തുക്കളും പ്രദേശ വാസികളും കൂടെയുണ്ട്..



Leave a Reply