ഡോ. പി.ടി അബ്ദുൾ അസീസ് ഡ.ബ്ല്യു.എം.ഒ.ഐ.ജി കോളേജ് പ്രിൻസിപ്പലായി ചുമതലയേറ്റു

.
പനമരം. കൂളിവയലിൽ പ്രവർത്തിക്കുന്ന ഡ.ബ്ല്യു.എം.ഒ.ഐ.ജി കോളേജ് പ്രിൻസിപ്പലായി. ഡോ. പി.ടി അബ്ദുൾ അസീസ് ചുമതലയേറ്റു.മലപ്പുറം വിജയഭേരി വിദ്യാഭ്യാസ പദ്ധതി മുൻ ചീഫ് കോ ഓർഡിനേറ്ററും, തളിപ്പറമ്പ് സർ സയ്യിദ് കോളേജ് മുൻ പ്രിൻസിപ്പാളുമായിരുന്നു. എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. പി.ടി അബ്ദുൾ അസീസ് വിവിധ സർക്കാർ വിദ്യാഭ്യാസ പദ്ധതികളുടെ ഉപദേശകൻ, കണ്ണൂർ യുണിവേഴ്സിറ്റി ബോഡ് ഓഫ് സ്റ്റഡീസ് മെമ്പർ.
കണ്ണൂർ സർവകലാശാലയുടെ UGC. HRDC അക്കാഡമിക് അഡ്വൈസറി കമ്മിറ്റി മെമ്പർ, കണ്ണൂർ സർവകലാശാല നാഷണൽ സർവീസ് സ്കീം ഉപദേശക സമിതി അംഗം, ബിരുദ ബിരുദാനന്തര അഡ്മിഷൻ കമ്മിറ്റീ അംഗം, കരിയർ ഗൈഡൻസ് ഉപദേശക കമ്മിറ്റീ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഒപ്പം കേരള പ്രിൻസിപ്പൽസ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ്
കണ്ണൂർ സർവകലാശാലായുടെ
പ്രിൻസിപ്പൽസ് കൗൺസിലിൽ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.



Leave a Reply