താൽക്കാലിക ജീവനക്കാരൻ പിരിച്ചു വിട്ട സംഭവത്തിൽ നാളെ ഉന്നതതല ചർച്ച :സിപിഐ സമരം അവസാനിപ്പിച്ചു.

ദാസ്യവേല ചെയ്യാൻ വിസമ്മതിച്ചതാല്ക്കാലിക വാച്ചറെ പിരിച്ചുവിട്ട സംഭവം.സി.പി.ഐ.മാനന്തവാടി നോർത്ത് വയനാട് ഡി.എഫ്.ഒ.യെ ഉപരോധിച്ചു.മണികൂറുകളോളം നീണ്ട ഉപരോധത്തെ തുടർന്ന് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നാളെ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന ഉറപ്പിൻമേൽ ഉപരോധം പിൻവലിച്ചു.
മാനന്തവാടിയിൽ താൽകാലിക ജീവനക്കാരനെ അന്യായമായ പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ചാണ് സി.പി.ഐ യുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ഡി.എഫ്.ഒ.രമേശ് വിഷ്ണോയിയെ ഉപരോധിച്ചത്.നേതാക്കളോട് നിഷേധാത്മക നിലപാട് സ്വീകരിച്ചതോടെ രംഗം ബഹളത്തിന് വരെ ഇടയാക്കി.പോലീസ് സ്ഥലതെത്തിയെങ്കിലും ഡി.എഫ്.ഒ.യും സമരക്കാരും നിലപാട് കടുപ്പിച്ചതോടെ സമരം ഉച്ചവരെ നീണ്ടു.ഒടുവിൽ വനംവകുപ്പ് മന്ത്രി ഇടപ്പെട്ട് നാളെ ചർച്ച നടത്താൻ കണ്ണൂർ സി.സി. എഫ് അഡൽ അരശിനെ ചുമതലപ്പെടുത്തിയതോടെയാണ് ഉച്ചയ്ക്ക് 1.15 ഓടെ സമരം അവസാനിപ്പിച്ചത്.
സി.പി.ഐ. ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ഇ.ജെ.ബാബു, നിയോജക മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ, രംജിത്ത് കമ്മന, കെ.സജീവൻ, അഖിൽ പത്മനാഭൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം
ഭിന്നശേഷി ക്കാരനായ താൽകാലിക വാച്ചർ മുരളിയെയാണ് വീട്ടുപണി എടുക്കാൻ വിസമ്മതിച്ചതിൻ്റെ പേരിൽ കഴിഞ്ഞ ദിവസം ഡി.എഫ്.ഒ. പിരിച്ചുവിട്ടത്.



Leave a Reply