November 7, 2026

നഴ്സിംഗ് അസിസ്റ്റന്റ് നിയമനം.

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 23 ന് രാവിലെ 10.30 ന് നടക്കും.  പ്രായം 40 വയസില്‍ കൂടരുത്.  യോഗ്യത – എസ്.എസ്.എല്‍.സി. അംഗീകൃത സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്ത ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ മരുന്ന് കൈകാര്യം ചെയ്ത് 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് (ജില്ലാ ലേബര്‍ ഓഫീസര്‍/ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ മേലൊപ്പ് വച്ചത്),  ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖ/ആധാര്‍കാര്‍ഡ് എന്നിവയുമായി ഹാജരാകണം. ഫോണ്‍ 04936 205949.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *