September 28, 2026

കുടിവെള്ള പദ്ധതികള്‍ക്ക് അംഗീകാരം

0
By ന്യൂസ് വയനാട് ബ്യൂറോ


പനമരം ഗ്രാമ പഞ്ചായത്തിലെ അഞ്ചു കുന്ന്, കുപ്പത്തോട് വില്ലേജുകളിലെ ശുദ്ധജല വിതരണ  പദ്ധതികള്‍ക്ക് ജല ജീവന്‍ മിഷന്‍ യോഗം അംഗീകാരം നല്‍കി.   എഴായിരത്തോളം കുടുംബങ്ങള്‍ക്ക്  പദ്ധതിയുടെ ഗുണം ലഭിക്കും. പദ്ധതി നവീകരണത്തിന് 750 ലക്ഷം  രൂപയാണ് വിനിയോഗിക്കുന്നത്. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ  ജലജീവന്‍ മിഷന്‍ പദ്ധതികളുടെ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ കേരള ജല അതോറിറ്റി, ഭൂജല വകുപ്പ്, ജലനിധി എന്നീ വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.  ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ടി. തുളസീധരന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍  പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *