May 22, 2026

ഇടശ്ശേരി അനുസ്മരണം നടത്തി

0
IMG-20201016-WA0008-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
.

മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഇടശ്ശേരി അനുസ്മരണ വെബിനാർ നടത്തി.സംസ്ക്കാരിക പ്രതിരോധങ്ങൾ – ഇsശ്ശേരി ക്കവിതകളുടെ വർത്തമാനം – എന്ന വിഷയം, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വ ക ലാ ശാ ല യിലെ മലയാളം പി.ജി.വിദ്യാർഥി ജിലിൻ ജോയി അവതരിപ്പിച്ചു.കാൽപ്പനികതയിൽ നിന്ന് മലയാള കവിതയെ രാഷ്ട്രീയ തലങ്ങളിലേക്ക് പിടിച്ചുയർത്തിയ കവിയാണ് ഇടശ്ശേരിയെന്നും, അദ്ദേഹത്തിന്റെ കവിതകൾ സാമൂഹ്യ ജീവിതത്തിൽ പ്രതിരോധത്തിന്റെ പാഠങ്ങൾ നൽകുന്നുവെന്നും ജിലിൻ ജോയി അഭിപ്രായപ്പെട്ടു.
ഗ്രന്ഥാലയം പ്രസിഡണ്ട് കെ.ഷബിത അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി.ടി.സുഗതൻ, ഷാജൻ ജോസ്, എ.അയൂബ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *