മത്സ്യ ഭവനിലെ തൊഴിൽ പ്രശ്നങ്ങൾ : കേരള എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ നടത്തി

കൽപ്പറ്റ: മത്സ്യഭവനിൽ ജോലിക്ക് നിയോഗിച്ച ഫിഷറീസ് വകുപ്പ് ജീവനക്കാർക്ക് ശമ്പളം നൽകുക, മത്സ്യ ഭവനുകളുടെ എണ്ണം നൂറിൽ നിന്ന് അറുപത്തിയേഴാക്കി വെട്ടിക്കുറച്ചത് പുന:സ്ഥാപിക്കുക, ഇലക്ട്രോണിക് സംവിധാനങ്ങളേർപ്പെടുത്തി വകുപ്പിനെ ശാക്തീകരിക്കുക, രാഷ്ട്രീയ പ്രേരിത സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള എൻ ജി.ഒ അസോസിയേഷൻ പൂക്കോട് ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.
സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി സത്യൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് പി.ടി സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ്, ട്രഷറർ കെ.ടി ഷാജി, സംസ്ഥാന കമ്മിറ്റിയംഗം ടി.അജിത്ത്കുമാർ, ബ്രാഞ്ച് സെക്രട്ടറി എം.കെ ശിവരാമൻ, ഗ്രഹൻ പി.തോമസ്, വി.ജെ. വക്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply