September 18, 2024

രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം ഗുണം ചെയ്യുന്നതാർക്കാണ് ?

0
Img 20201021 Wa0261.jpg
സി.വി. ഷിബു.
കൽപ്പറ്റ : സ്വന്തം മണ്ഡലത്തിലെ പതിവ് സന്ദർശനങ്ങൾക്ക് വിപരീതമായി കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകിയതായിരുന്നു രാഹുൽഗാന്ധി എം.പിയുടെ ഇത്തവണത്തെ ത്രിദിന വയനാട് സന്ദർശനം.സംസാരിക്കാൻ അവസരം കിട്ടിയപ്പോഴെല്ലാം കാർഷിക അനുബന്ധ മേഖലകളെ കുറിച്ചായിരുന്നു രാഹുൽ കൂടുതലായും സംസാരിച്ചത്.
വയനാട് കലക്ടറേറ്റിലെ രണ്ട്  അവലോകന യോഗങ്ങളിലും  ജില്ലാ ആശുപത്രി സന്ദർശനവും ആണ് മുൻകൂട്ടി   നിശ്ചയിച്ച എം.പിയുടെ പരിപാടികൾ .
ബാക്കി സമയം കൂടുതലും കാർഷിക അനുബന്ധ വിഷയങ്ങൾക്കാണ്  പ്രാധാന്യം നൽകിയത്.ഇതിനിടെ മാധ്യമപ്രവർത്തകരുമായി സംവദിച്ച പ്പോഴും   ദേശീയ -അന്തർദേശീയ -രാഷ്ട്രീയ വിഷയങ്ങൾക്കൊപ്പം  കാർഷിക വിഷയങ്ങൾക്കാണ്  കൂടുതൽ പ്രാധാന്യം നൽകിയത് . പ്രത്യേകിച്ചും വയനാടിൻറെ കാർഷികമേഖലയ്ക്ക് .
ജൈവ കൃഷി പ്രോത്സാഹനം , വയനാട്ടിലെ തനതു നെല്ലിനങ്ങളുടെ സംരക്ഷണം, കാർഷികോൽപാദന കമ്പനികളുടെയും കാർഷിക സംരംഭങ്ങളുടെയും ശാക്തീകരണം ,വയനാടൻ കാർഷിക ഉല്പന്നങ്ങളുടെ വിപണന സാധ്യത, ദേശീയവും അന്തർദേശീയവുമായ സാധ്യതകൾ തുടങ്ങിയവയിൽ ഊന്നിയുള്ള ചർച്ചകളും നടന്നു. കലക്ടറേറ്റിൽ നടന്ന ദിശ അവലോകനയോഗത്തിൽ വയനാടൻ നെല്ലിൻറെ സംരക്ഷണത്തിനും ജൈവകൃഷി പ്രോത്സാഹനത്തിനും ഊന്നൽ നൽകണമെന്ന്  രാഹുൽ ഗാന്ധി എം.പി നിർദേശിച്ചു. രണ്ടാം ദിവസം വൈകുന്നേരം വയനാട് ജില്ലയിലെ കാർഷികോൽപാദന കമ്പനികളുടെ പ്രതിനിധികളുമായി ഒന്നരമണിക്കൂറോളം എം പി ചർച്ച നടത്തി വയനാട് ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുള്ള, നബാർഡ് ഡി.ഡി.എം  വി. ജിഷ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.  കാർഷികോൽപാദന കമ്പനികളുടെ വളർച്ചയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് രാഹുൽഗാന്ധി പ്രതിനിധികൾക്ക് ഉറപ്പുനൽകി. വയനാട്ടിലെ തനത്  ജൈവ ഉല്പന്നങ്ങൾക്ക് വിപണന സാധ്യത കൂടുതൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഭാവിയിലേക്കുള്ള വിശദമായ ഒരു കർമ്മപദ്ധതി തയ്യാറാക്കാനും എം.പി നിർദ്ദേശിച്ചു . 
വയനാട് സന്ദർശനത്തിന് മുൻപ് 
പ്രമുഖ പാരമ്പര്യ
 കർഷകനായ ചെറുവയൽ  രാമനെ കുറിച്ചുള്ള വീഡിയോ രാഹുൽ ഗാന്ധി എം.പി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.
ഇത്തവണത്തെ മണ്ഡല പര്യടനത്തിന്റെ  ഭാഗമായി  തൃശ്ശിലേരിയിലെ നെൽപ്പാടവും എം.പി സന്ദർശിച്ചു.നബാർഡിന്റെയും  കൃഷി വകുപ്പിന്റെയും  സാമ്പത്തിക-  സാങ്കേതിക സഹായത്തോടെ പ്രവർത്തിക്കുന്ന തിരുനെല്ലി അഗ്രോ പ്രൊഡ്യൂസർ കമ്പനി അംഗങ്ങളായ കർഷകരുടെ പാടശേഖരം ആണ് രാഹുൽഗാന്ധി സന്ദർശിച്ചത്.വയനാട്ടിലെ പരമ്പരാഗത നെൽ കർഷകരുമായി അദ്ദേഹം സംവദിച്ചു.    ഉത്തരേന്ത്യയിൽ കർഷകരുടെ ട്രാക്ടർ  റാലിക്ക് ആയിരുന്നു  രാഹുൽഗാന്ധി നേതൃത്വം നൽകിയത് എങ്കിൽ സ്വന്തം മണ്ഡലമായ വയനാട്ടിൽ പ്രക്ഷോഭത്തിനല്ലാതെ ഉൽപ്പാദനത്തിന് പ്രാധാന്യം നൽകുന്ന വിഷയത്തിലൂന്നി ആയിരുന്നു  കാർഷിക മേഖലയിലേക്കുള്ള എം പി യുടെ ഇടപെടൽ. വരുംനാളുകളിൽ വയനാട്ടിലെ കർഷകർക്ക് ശുഭപ്രതീക്ഷ നൽകുന്നതായിരുന്നു ഇത്തവണത്തെ എംപിയുടെ സന്ദർശനം എന്നാണ് പൊതുവേ കാർഷിക മേഖലയിലുള്ളവർ വിലയിരുത്തുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *