കുറുമ്പാലക്കോട്ട : ചരിത്ര പഠനവുമായി വിദ്യാര്‍ത്ഥികള്‍

കൽപ്പറ്റ:
കുറുമ്പാലക്കോട്ടയുടെ ചരിത്രവും പാരിസ്ഥിതിക വെല്ലുവിളികളും പഠന വിധേയമാക്കി വിദ്യാര്‍ത്ഥികള്‍. കുറുമ്പാലക്കോട്ട എന്ന പേരിലുള്ള പുസ്തകം ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയ്ക്ക് കോട്ടത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എന്‍ ഉണ്ണികൃഷ്ണന്‍ കൈമാറി. ജില്ലയിലെ മൂന്ന് വിദ്യാലയങ്ങളിലെ ആറ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് തയ്യാറാക്കിയ സമഗ്ര പുസ്തകമാണ് ജില്ലാ ഭരണകുടത്തിന് സമര്‍പ്പിച്ചത്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠന ശേഷമുള്ള സമയത്തെ ക്രിയാത്മകമായി മാറ്റുകയായിരുന്നു വിദ്യാര്‍ത്ഥികള്‍.
ഡബ്യ.എച്ച്.എസ്. സ്‌കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥി അഭീഷ ഷിബി, 5-ാം ക്ലാസ് വിദ്യാര്‍ത്ഥി അഭിഷേക് ഷിബി, തൃക്കൈപ്പറ്റ ജി.എച്ച്. എസ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അഞ്ജു മനോജ്, 8-ാം ക്ലാസ് വിദ്യാര്‍ത്ഥി വിഷ്ണു മനോജ്, കാക്കവയല്‍ ജി എച്ച് എസ് പ്ലസ് ടു വിദ്യാര്‍ത്ഥി മഞ്ജു മനോജ് എന്നിവരാണ് കുറുമ്പാലക്കോട്ടയും പരിസര പ്രദേശങ്ങളും പഠനം വിധേയമാക്കിയത്. കുറുമ്പാലക്കോട്ടയുടെ ചരിത്രവും കാഴ്ചകളും കോര്‍ത്തിണക്കിയാണ് പുസ്തകം എഴുതിയിരിക്കുന്നത്. പാരിസ്ഥിതിക വെല്ലുവിളികളും പഠനത്തില്‍ പ്രതിപാദിച്ചിരുന്നു.



Leave a Reply