April 25, 2024

കോവിഡ് പ്രതിരോധം – ആരോഗ്യ പ്രവർത്തകർക്ക് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം

0
Img 20201021 Wa0300.jpg


ആർത്രോ സ്കോപിക് സർജറി യൂണിറ്റ്,  ഐ.സി.യു വെൻ്റിലേറ്റർ  ഉദ്ഘാടനം ചെയ്തു.

മാനന്തവാടി   :കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ അണിനിരന്ന ആരോഗ്യ പ്രവർത്തകർക്ക് രാഹുൽ ഗാന്ധി എം.പിയുടെ അഭിനന്ദനം.

ജില്ലാ ആശുപത്രിയിലെ ആർത്രോ സ്കോപിക് സർജറി യൂണിറ്റിൻ്റെയും ഐ.സി.യു വെൻ്റിലേറ്ററിൻ്റെയും ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചത്.കോവിഡ് മഹാമാരി
ക്കെതിരെയുള്ള കേരളത്തിൻ്റെ പോരാട്ടം മികച്ചതാണ്. മുൻനിരയിൽ അണിനിരക്കുന്ന ഡോക്ടർമാർ അടക്കമുള്ള മുഴുവൻ ആരോഗ്യ പ്രവർത്തകരും നിസ്വാർത്ഥമായ സേവനമാണ് നൽകുന്നത്. കോവിഡ് പ്രതിരോധത്തിനുള്ള ആരോഗ്യ പ്രവർത്തകരുടെ പ്രയത്നങ്ങൾക്ക് എല്ലാവിധ  പിന്തുണയും നൽകുന്ന തായി  രാഹുൽ ഗാന്ധി എം.പി പറഞ്ഞു.
ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആർത്രോ സ്കോപിക് സർജറി യൂണിറ്റിൻ്റെയും  ഐ.സി.യു വെൻ്റിലേറ്ററിൻ്റെയും ഉദ്ഘാടനം രാഹുൽ ഗാന്ധി എം.പി നിർവ്വഹിച്ചു.
 ഒ.ആർ കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.സി വേണുഗോപാൽ എം.പി, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബി നസീമ, വൈസ് പ്രസിഡൻ്റ് എ. പ്രഭാകരൻ, പി.കെ ജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.
 
 രാഹുൽ ഗാന്ധി എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ്  ജില്ലാ ആശുപത്രിയിൽ   ആർത്രോ സ്കോപിക് സർജറി യൂണിറ്റും ഐ.സി.യു വെൻ്റിലേറ്ററും സ്ഥാപിച്ചത്. ആർത്രോ സ്കോപിക് സർജറി യൂണിറ്റിനായി 26.5 ലക്ഷം രൂപയും  ഐ.സി.യു വെൻ്റിലേറ്ററിനായി 11.2  ലക്ഷവുമാണ് ചെലവിട്ടത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *