ആശ വർക്കർമാരെ നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് ആദരിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എടവക പഞ്ചായത്തിലെ ആശ വർക്കർമാരെ നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് ആദരിച്ചു .ബാങ്ക് ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചേർന്ന യോഗത്തിൽ ബാങ്ക് പ്രസിഡന്റ് മനു ജി കുഴിവേലി അധ്യക്ഷനായി .മാനന്തവാടി നിയോജക മണ്ഡലം എം എൽ എ . ഒ ആർ.കേളു ആശാ വർക്കർമാരെ ആദരിച്ചു .ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ .അഭിലാഷ് മുഖ്യാഥിതിയായി .യോഗത്തിന് ബാങ്ക് വൈസ് പ്രസിഡന്റ് . എം .പി .വത്സൻ സ്വാഗതവും ,ബാങ്ക് സെക്രട്ടറി ഇൻ ചാർജ് രാജു മാത്യു നന്ദിയും പറഞ്ഞു .



Leave a Reply