September 28, 2026

ഡോ. രഘുരവീന്ദ്രന് ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി ഏർപ്പെടുത്തിയ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി ടീച്ചേർസ് അവാർഡ്

0
reghu-photo-better-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ
അസോസിയേറ്റ്  പ്രൊഫസർ  ഡോ. രഘുരവീന്ദ്രന് ഇന്ത്യൻ നാഷണൽ
സയൻസ് അക്കാദമി ഏർപ്പെടുത്തിയിട്ടുള്ള ഇന്ത്യൻ നാഷണൽ സയൻസ്
അക്കാദമി ടീച്ചേർസ്  അവാർഡ് ലഭിച്ചു.വിദ്യാർത്ഥികളിൽ
ശാസ്ത്രതാല്പര്യങ്ങൾ വർധിപ്പിക്കുന്ന
പ്രവർത്തനങ്ങൾ
നടന്ന യൂണിവേഴ്സിറ്റിയിലെയും കോളേജുകളിലെയും അധ്യാപകരെയുമാണ്
അവാർഡിനായി പരിഗണിക്കുന്നത്, മെഡിക്കൽ
എഞ്ചിനീയറിംഗ്
അടക്കം
സയൻസസ്,
എല്ലാ ശാസ്ത്ര സാങ്കേതിക വിഭാഗങ്ങളെയും
ഈ അവാർഡിനായി പരിഗണിക്കുന്നുണ്ട്. ദേശീയതലത്തിൽ ഒരു വർഷം
15 അധ്യാപകർക്കാണ് അവാർഡ് നൽകുന്നത്. ദേശീയതലത്തിൽ ലഭിക്കുന്ന
നോമിനേഷനിൽ
നിന്നാണ്
അർഹരായവര തിരിക്കുന്നത്.
പ്രശസ്തിപത്രവും 50,000
രൂപയും 20,000 രൂപ വിലവരുന്ന
പുസ്തകങ്ങളുമാണ് അവാർഡ്, ഇപ്പോൾ പൂക്കോട് വെറ്ററിനറി
കോളേജ് പാരാമോളജി വിഭാഗം മേധാവിയാണ്.ആലപ്പുഴ
ചേർത്തല സ്വദേശിയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *