April 19, 2024

സ്ത്രീകൾക്കും ദളിത് ജനവിഭാഗങ്ങൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ എൻ ജി ഒ യൂണിയൻ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു.

0
Img 20201022 Wa0240.jpg
കൽപ്പറ്റ: 
സ്ത്രീകൾക്കും ദളിത് ജനവിഭാഗങ്ങൾക്കുമെതിരെ രാജ്യവ്യാപകമായി വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ എൻ ജി ഒ യൂണിയൻ വനിത സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിൽ  വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു.
സ്ത്രീ സുരക്ഷാ  തൊഴിൽ സുരക്ഷ എന്നീ മുദ്രാവാക്യങ്ങൾ മുദ്രാവാക്യങ്ങളുയർത്തിയ  കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പി.വി ഏലിയമ്മ ഉദ്ഘാടനം ചെയ്തു 
സ്ത്രീകൾക്കും ദളിത് ജനവിഭാഗങ്ങൾക്കും എതിരെയുള്ള പീഡനങ്ങളുടെയും അതിക്രമങ്ങളുടെയും നാടായി ഇന്ത്യ മാറിക്കഴിഞ്ഞതായും, അതിന്  ഉദാഹരണമാണ് യു.പിയിലെ ഹത്രാസിലെ ദളിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവമെന്ന് എൻ ജി ഒ യൂണിയൻ വനിത സബ്കമ്മിറ്റി
കുറ്റപ്പെടുത്തി. നരേന്ദ്ര മോദി സർക്കാരിൻ്റെ ഭരണത്തിൻ കീഴിൽ രാജ്യത്തെ കുറ്റകൃത്യങ്ങളിൽ വൻ വർധനയാണ് ഉണ്ടായിട്ടുള്ളതെന്ന് നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ അറിയിച്ചിരുന്നു. കൊച്ചുകുട്ടികളുടെ എന്നാൽ ഈ സാഹചര്യങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീസുരക്ഷയും കരുതലും മുന്തിയ പരിഗണനയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ  കൊണ്ടുവന്നതെന്നും  ഓരോ ബജറ്റിലും സ്ത്രീ പക്ഷ നിലപാടുകൾ കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. പോലീസ് എക്സൈസ് ഫോറസ്റ്റ് തുടങ്ങിയ സേനാവിഭാഗങ്ങളിടക്കം കൂടുതൽ സ്ത്രീ വിജയം സർക്കാർ ഉറപ്പാക്കിയതായും എൻ.ജി .ഒ യൂണിയൻ അറിയിച്ചു. കലക്ടറേറ്റിൽ നടന്ന പരിപാടിയിൽ  വനിത സബ്കമ്മിറ്റി ജില്ലാ കൺവീനർ പ്രഭാകുമാരി അധ്യക്ഷത വഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *