October 4, 2023

ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് ഭരണകൂടഭീകരത.:സി.സി.എഫ്

0
IMG-20201022-WA0201.jpg
 
 കൽപ്പറ്റ: ഭരണകൂട ഭീകരതയുടെ ഇരയായി തീർന്ന ഫാദർ സ്റ്റാൻഡ് സ്വാമിയെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വയനാട് ക്രിസ്ത്യൻ കൾച്ചറൽ ഫോറം കൽപ്പറ്റ കലക്ടറേറ്റിനു മുൻപിൽ റിലേ  ധർണ നടത്തി. നിയമത്തെ ദുർവ്യാഖ്യാനം ചെയ്തു 83 വയസ്സുള്ള വയോവൃദ്ധനായ പുരോഹിതൻ സ്റ്റാൻ സാമിയേ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരിക്കുന്ന അത് ഒരിക്കലും നീതീകരിക്കാനാവാത്ത നടപടിയാണ്. ആദിവാസികളുടെയും ദുർബലരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിച്ചുവന്നിരുന്ന വ്യക്തിയാണ്ഫാദർ സ്റ്റാൻ സ്വാമി. ദുർബലവിഭാഗങ്ങളുടെ വിദ്യാഭ്യാസ മേഖലയിൽ പ്രശംസനീയമായ പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റേത്. ഇത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.  ഇത്തരം പ്രവർത്തനങ്ങളെ സർക്കാരുകൾ എന്തുകൊണ്ടാണ് ഭയപ്പെടുന്നത് എന്ന് മനസ്സിലാവുന്നില്ല. ഈ ദുർബലവിഭാഗങ്ങളുടെ പുരോഗമനം ഇന്ത്യയിൽ ആഗ്രഹിക്കുന്നില്ല എന്നാണോ  ഇദ്ദേഹത്തിന്റെ അറസ്റ്റ് വഴി സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 10000 പേജുള്ള കുറ്റപത്രം ഒരു വയോവൃദ്ധൻനെതിരെ കൊണ്ടുവന്ന് ശിഷ്ടജീവിതകാലം മുഴുവൻ വിചാരണാതടവുകാരനായി ജയിലിൽ കഴിയാനുള്ള സാഹചര്യമാണ് ഒരുങ്ങി വരുന്നത്. അത് ജനാധിപത്യത്തെ സ്നേഹിക്കുന്ന ഒരാൾക്കും അംഗീകരിക്കാൻ ആവുന്ന നടപടിയല്ല. ഭരണാധികാരികൾ സ്വേച്ഛാധിപതികളുടെ റോളിലേക്ക് മാറുന്നത് രാജ്യത്തിന്റെ ജനാധിപത്യത്തെ അപകടപ്പെടുത്തും. അത്തരമൊരു സമൂഹത്തിൽ സാമൂഹ്യ പരിഷ്കർത്താക്കൾ ആക്രമിക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തതുകൊണ്ട് സാമൂഹിക പരിഷ്കരണം ദുർബലവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതി  എന്നിവ തടഞ്ഞു നിർത്താനാവില്ല. എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരായി മുന്നിട്ടിറങ്ങണമെന്നും ധർണയിൽ പ്രസംഗിച്ചവർ അഭിപ്രായപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഫാദർ സ്റ്റാൻഡ് സ്വാമിയുടെ മോചനവും ആയി ബന്ധപ്പെട്ട തുടർന്നുവരുന്ന സമരങ്ങൾക്ക് ഉണ്ടാവണമെന്നും ധർണയിൽ പ്രസംഗിച്ചവർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സർക്കാരിന്റെ കോവിഡ്  നിയന്ത്രണ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് അഞ്ച് പേർ വീതം വിവിധ ഘട്ടങ്ങളിലായി ഇരുന്നുകൊണ്ടാണ് ധർണാ സമരം നടത്തിയത്. ധർണ വിശ്വാസ സംരക്ഷണ വേദി ചെയർമാൻ എം സി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ക്രിസ്ത്യൻ കൾച്ചറൽ ഫോറം ജില്ലാ ചെയർമാൻ സാലു അബ്രാഹം  മേച്ചേരിൽ  അധ്യക്ഷതവഹിച്ചു. ഷിബു മാവേലി കുന്നേൽ, ജോണി പറ്റാനി, കെ കെ ജേക്കബ്, അഡ്വക്കറ്റ് കെ എ ജോസ്, അഡ്വക്കേറ്റ് ജോഷി സിറിയക്, ശ്രീമതി വിജി ജോർജ്, ശ്രീമതി കാതറിൻ ജോയ്, കെ വൈ ജോർജ്, ഫാദർ ടോണി, ഫാദർ സോമി വടയാപറമ്പിൽ, സിസ്റ്റർ ക്രിസ്റ്റീന എസ്‌വിഡി, അഡ്വക്കേറ്റ് റെജിമോൾ, ജോസ് പുറത്തൂർ,  കെ വി ജോൺ, ഷാജൻ മണിമല തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *