സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ലൈബ്രറി ആൻഡ് സ്റ്റഡി സെൻറർ: ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു

പാണക്കാട്: എംഎസ്എഫ് വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ ആരംഭിക്കുന്ന സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ലൈബ്രറി ആൻഡ് സ്റ്റഡി സെൻറർ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ലോഗോ പ്രകാശനം ചെയ്തു. എസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.പി.ഷൈജൽ, ജില്ലാ ജനറൽ സെക്രട്ടറി റമീസ് പനമരം, ജില്ലാ ഭാരവാഹികളായ മുനവ്വർ അലി സാദത്ത്, പി.എം.റിൻഷാദ്, എ.കെ.ജൈഷൽ,പി.കെ.ജവാദ്,മുബഷിർ നെടുംകരണ എന്നിവർ പങ്കെടുത്തു.



Leave a Reply